റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു കൊണ്ട് ആട് -3 ഫസ്റ്റ് അനൗൺസ്മെന്‍റ്

വലിയ കൗതുകങ്ങളാണ് ചിത്രത്തിന്‍റെ പിന്നിൽ ഒളിപ്പിച്ചിരിക്കുന്നത്.
Aadu-3 first announcement with release date announced

ആട് -3 ഫസ്റ്റ് അനൗൺസ്മെന്‍റ്

Updated on

2026 മാർച്ച് 19- ന് റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു കൊണ്ട് ആട് - 3 യുടെ ആദ്യ അനൗൺസ്മെന്‍റ് എത്തി. മിഥുൻ മാനുവൽ തോമസ് തിരക്കഥരചിച്ച് സംവിധാനം ചെയ്യുന്ന ചിത്രം ഫ്രൈഡേ ഫിലിം ഹൗസ്, കാവ്യാ ഫിലിം ഹൗസിന്‍റെ ബാനറിൽ വിജയ് ബാബു, വേണു കുന്നപ്പള്ളി എന്നിവർ നിർമിക്കുന്നു. വലിയ മുതൽ മുടക്കിൽ സുമാർ 50 കോടിയോളം രൂപ മുടക്കു മുതലിൽ നിർമിക്കുന്ന ചിത്രം കഴിഞ്ഞ രണ്ടു ചിത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായി ഫാന്‍റെസി - കോമഡി പശ്ചാത്തലത്തിലൂടെയാണവതരിപ്പിക്കുന്നത്.

വലിയ കൗതുകങ്ങളാണ് ചിത്രത്തിന്‍റെ പിന്നിൽ ഒളിപ്പിച്ചിരിക്കുന്നത്. നിരവധി വിദേശ താരങ്ങളുടെ സാന്നിധ്യവും ചിത്രത്തിലുണ്ട്. നിരവധി ഷെഡ്യൂകളിലായി നൂറ്റിയറുപതു ദിവസത്തോളം നീണ്ടുനിൽക്കുന്ന ചിത്രീകരണമാണ് ചിത്രത്തിനു വേണ്ടി വരുന്നതെന്ന് നിർമാതാവ് വിജയ് ബാബു പറഞ്ഞു.

പാലക്കാട്ട് ചിത്രീകരണം നടന്നു വരുന്ന ഈ ചിത്രത്തിൽ ജയസൂര്യ, സൈജു ക്കുറുപ്പ്, സണ്ണി വെയ്ൻ, വിനായകൻ, വിജയ് ബാബു, അജു വർഗീസ്, രൺജി പണിക്കർ, ആൻസൺ പോൾ, ഇന്ദ്രൻസ്, നോബി, ഭഗത് മാനുവൽ, ഡോ. റോണി രാജ്, ധർമ്മജൻ ബൊൾ ഗാട്ടി, സുധിക്കോപ്പ, ചെമ്പിൽ അശോകൻ, നെൽസൺ, ഉണ്ണിരാജൻ പി.ദേവ്, സ്രിന്ധാ, ഹരികൃഷ്ണൻ, വിനീത് മോഹൻ,എന്നിവരാണ്പ്രധാന താരങ്ങൾ. സംഗീതം ഷാൻ റഹ്മാൻ.ഛായാഗ്രഹണം - അഖിൽ ജോർജ്. എഡിറ്റിങ് - ലിജോ പോൾ.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com