'ആഹ്ലാദം' ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു

ചിത്രത്തിന്‍റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ സംവിധായകരായ കണ്ണൻ താമരക്കുളം, അജയ് വാസുദേവ് എന്നിവർ ചേർന്ന് റിലീസ് ചെയ്തു.
'Aahladham' is a psychological thriller starring newcomers in lead roles; First look poster released

പുതുമുഖങ്ങൾ പ്രധാന വേഷങ്ങളിലെത്തുന്ന സൈക്കോ ത്രില്ലറുമായി 'ആഹ്ലാദം'; ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു

Updated on

നവാഗതനായ ജിജിഷ്‌ ഗോപി കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ആഹ്ലാദത്തിന്‍റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു.സംവിധായകരായ കണ്ണൻ താമരക്കുളം, അജയ് വാസുദേവ് എന്നിവർ ചേർന്നാണ് പോസ്റ്റർ റിലീസ് ചെയ്തത്. ഹോളി ഡ്രീംസ് പ്രൊഡക്ഷൻസിന്‍റെ ബാനറിൽ നിർമിക്കുന്ന ചിത്രത്തിൽ പുതുമുഖങ്ങളായ അനുരാജ് അലന്തട്ടിൽ, ഹെൽന മാത്യൂ, വിപിൻ നാരായണൻ, രാഗേഷ് മേനോൻ,ജിജീഷ് ഗോപി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. സൈക്കോ ത്രില്ലർ ഗണത്തിലുള്ള ചിത്രം ദുബായ് കേന്ദ്രമായി പ്രവർത്തിക്കുന്ന ഹോളി ഡ്രീംസ് പ്രൊഡക്ഷൻസിനൊപ്പം വൈബ് ക്രിയേഷൻസ് മീഡിയ എൽഎൽപി എന്നിവരുമായി ചേർന്നാണ് ഒരുക്കിയിരിക്കുന്നത്.

ചിത്രത്തിന്‍റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് കലേഷ് കരുണാകറാണ്. സംവിധായകൻ എഴുതി സംഗീതം നൽകിയ ചിത്രത്തിന്‍റെ ഗാനങ്ങൾ ആലപിച്ചിരിക്കുന്നത് സുധീർ കുമാറാണ്. എഡിറ്റർ: ആർ. ഗോപീകൃഷ്ണൻ.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com