
ആലി ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി
ഒരു ശ്രീലങ്കൻ സുന്ദരി ഇൻ അബുദാബി എന്ന ചിത്രത്തിനു ശേഷം ഡോ. കൃഷ്ണാ പ്രിയദർശൻ രചനയും സംവിധാനവും നിർവഹിക്കുന്ന "ആലി" യുടെ ആദ്യ പോസ്റ്റർ പുറത്ത്. ചിത്രത്തിലെ പ്രധാന അഭിനേതാക്കളുടെ സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് പോസ്റ്റർ പ്രകാശനം നടന്നത്. ഒരു റൊമാന്‍റിക്ക് ഫാമിലി ത്രില്ലർ ജോണറിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
കൈലാഷ്, പ്രജിൻ പത്മനാഭൻ, സൗരവ് ശ്യാം, കൃഷ്ണപ്രസാദ്, ഡോ. രജിത്കുമാർ, ജോബി, സുരേഷ് തിരുവല്ല, മാസ്റ്റർ മൻഹർ, റഫീഖ് ചൊക്ലി, ജോബിസ് ചിറ്റിലമ്പള്ളി, ആകർഷ്, ജസീർ, രാജേഷ് ബി. കെ, ഗോകില, ലതാദാസ്, മണക്കാട് ലീല, ശ്രുതി, കൃഷ്ണപ്രിയ എന്നിവർ അഭിനയിക്കുന്നു.
ബാനർ, നിർമാണം - മൻഹർ സിനിമാസ് & എമിനന്‍റ് മീഡിയ (അബുദാബി), രചന, സംവിധാനം - ഡോ കൃഷ്ണാ പ്രിയദർശൻ, ഛായാഗ്രഹണം -റിനാസ് നാസർ, എഡിറ്റിങ് - അബു ജിയാദ്, ഗാനരചന - ഡോ. കൃഷ്ണാ പ്രിയദർശൻ, സംഗീതം -കിളിമാനൂർ രാമവർമ, സുരേഷ് എരുമേലി, രതീഷ് റോയ്, ആർ.ആർ. ബ്രദേഴ്സ്, ശ്രദ്ധ പാർവതി, പിആർഒ - അജയ് തുണ്ടത്തിൽ