

കാമുകിക്കും മുൻ ഭാര‍്യമാർക്കൊപ്പം ആമിർ ഖാൻ
മുൻ ഭാര‍്യമാരെയും കാമുകിയെയും ഒപ്പം കൂട്ടി യാത്ര ചെയ്യുന്ന ബോളിവുഡ് താരം ആമിർ ഖാന്‍റെ വിഡിയോ വൈറലാകുന്നു. മുൻ ഭാര‍്യമാരായ റീന ദത്തയും കിരൺ റാവുവും വാഹനത്തിന്‍റെ പിൻസീറ്റിൽ കയറിയപ്പോൾ ആമിർ ഡ്രൈവർക്കൊപ്പം മുൻവശത്തെ സീറ്റിലും കയറി. ഇവർക്കൊപ്പം കാമുകിയായ ഗൗരി സ്പ്രാറ്റുമുണ്ടായിരുന്നു. ലഗാൻ എന്ന ചിത്രത്തിന്‍റെ 25ാം വാർഷിക ആഘോഷങ്ങൾക്കു ശേഷം കുടുംബത്തിനൊപ്പം യാത്ര ചെയ്യുകയായിരുന്നു താരം.
1986ൽ റീന ദത്തയുമായി ആയിരുന്നു ആമിറിന്‍റെ ആദ്യ വിവാഹം. ഇരുവർക്കും ജുനൈദ്, ഇറ എന്നീ രണ്ടു മക്കളുമുണ്ട്. വേർപിരിഞ്ഞതിനു ശേഷം 2001 മുതൽ കിരൺ റാവുവുമായി പരിചയത്തിലായി. 2005ൽ ഇരുവരും വിവാഹിതരായി. ആസാദ് എന്നൊരു മകനുണ്ട്. 2021ൽ ഇരുവരും പിരിഞ്ഞു. അടുത്ത മാസം ജൂലൈ അഞ്ചിനാണ് ആമിർ ഖാനും ഗൗരിയും തമ്മിലുള്ള വിവാഹമെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ടായിരുന്നു.