Aaradhya Bachchan with Aishwarya Rai during the latter's birthday celebration.
Aaradhya Bachchan with Aishwarya Rai during the latter's birthday celebration.

ഐശ്വര്യ റായിക്ക് എത്ര വയസായി... ആരാധ്യ ബച്ചന്‍റെ പ്രസംഗത്തിനും ട്രോൾ | Video

ക്യാൻസർ രോഗികളുടെ ക്ഷേമത്തിനായി സംഘടിപ്പിച്ച പരിപാടിയിൽ വച്ചാണ് ഐശ്വര്യ പിറന്നാൾ കേക്ക് മുറിച്ചത്
Published on

മുംബൈ: ഐശ്വര്യ റായ് ബച്ചന്‍റെ ജന്മദിനാഘോഷത്തിൽ മകൾ ആരാധ്യ നടത്തിയ ചെറു പ്രസംഗത്തിന്‍റെ വീഡിയോ വൈറലായി. ഒപ്പം, ട്രോളുകളുടെ പെരുമഴയും! ഐശ്വര്യക്കു പ്രായമായെന്നു പരിഹസിക്കാനും ചിലർ മറന്നില്ല.

ക്യാൻസർ രോഗികളുടെ ക്ഷേമത്തിനായി സംഘടിപ്പിച്ച പരിപാടിയിൽ വച്ചാണ് ഐശ്വര്യ തന്‍റെ അമ്പതാം പിറന്നാളിനു കേക്ക് മുറിച്ചത്. അവർക്കു വേണ്ടിയുള്ള പ്രവർത്തനങ്ങൾക്ക് ഒരു കോടി രൂപ ധനസഹായവും നൽകി. ഇതിനെ പ്രശംസിച്ചാണ് ആരാധ്യ ചടങ്ങിൽ അനൗപചാരികമായി സംസാരിച്ചത്.

11 വയസ് മാത്രമുള്ള ആരാധ്യ ഇങ്ങനെയൊരു പൊതു പരിപാടിയെ അഭിസംബോധന ചെയ്യുന്നതു തന്നെ ഇതാദ്യം. എന്നാൽ, ട്രോളൻമാർക്ക് അതൊന്നും പ്രശ്നമല്ല. ആരാധ്യയുടെ പ്രസംഗം നന്നായില്ലെന്നാണ് ഇവരുടെ കണ്ടെത്തൽ.

ആരാധ്യ ചെറിയ കുട്ടിയാണ്, അതിനെയെങ്കിലും വെറുതേ വിടൂ എന്ന് പിന്തുണയ്ക്കുന്ന കമന്‍റുകളും വരുന്നുണ്ട്.

logo
Metro Vaartha
www.metrovaartha.com