ആവേശത്തിലെയും, മഞ്ഞുമ്മല്‍ ബോയ്‌സിലെയും ഗാനങ്ങൾ ഗ്രാമിയിലേക്ക്

ആവേശത്തിലെയും മഞ്ഞുമ്മല്‍ ബോയ്‌സിലെയും സുഷിന്‍റെ സംഗീതം ഏറെ തരംഗമായിരുന്നു.
Aavesham and Manjummel Boys for Grammy Award
ആവേശത്തിലെയും, മഞ്ഞുമ്മല്‍ ബോയ്‌സിലെയും ഗാനങ്ങൾ ഗ്രാമിയിലേക്ക്file
Updated on

ഗ്രാമി പുരസ്കാരത്തിനായി ആവേശം, മഞ്ഞുമ്മല്‍ ബോയ്‌സ് എന്നീ ചിത്രങ്ങളിലെ സംഗീതം സമര്‍പ്പിച്ച് സംഗീത സംവിധായകന്‍ സുഷിന്‍ ശ്യാം. ഇന്‍സ്റ്റഗ്രാമിലൂടെ സുഷിന്‍ തന്നെയാണ് ഈ വിവരം പങ്കുവെച്ചത്. വിഷ്വല്‍ മീഡിയ വിഭാഗത്തിലെ ബെസ്റ്റ് സ്‌കോര്‍ സൗണ്ട് ട്രാക്കിനായി മഞ്ഞുമ്മല്‍ ബോയ്‌സിലെ സംഗീതവും ബെസ്റ്റ് കംപൈലേഷന്‍ സൗണ്ട്ട്രാക്ക് വിഭാഗത്തിലേക്ക് ആവേശത്തിലെ സംഗീതവുമാണ് പുരസ്‌കാരത്തിന് പരിഗണിക്കാന്‍ സമര്‍പ്പിച്ചിട്ടുള്ളത്.

ആവേശത്തിലെയും മഞ്ഞുമ്മല്‍ ബോയ്‌സിലെയും സുഷിന്‍റെ സംഗീതം ഏറെ തരംഗമായിരുന്നു. റഷ്യയിലെ കിനോബ്രാവോ അന്തര്‍ദേശീയ ചലച്ചിത്രമേളയില്‍ ബെസ്റ്റ് ഫിലിം മ്യൂസിക് വിഭാഗത്തില്‍ മഞ്ഞുമ്മല്‍ ബോയ്‌സ് പുരസ്‌കാരം സ്വന്തമാക്കിയിരുന്നു. മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച ഏക ഇന്ത്യന്‍ ചിത്രമായിരുന്നു മഞ്ഞുമ്മല്‍ ബോയ്‌സ്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com