കാത്തിരിപ്പിന് വിട: ആവേശമായി ''ആവേശം'' ഒടിടിയിലെത്തി

ഒരു സോളോ നായകൻ 150 കോടി ക്ലബില്‍ മലയാളത്തില്‍ നിന്ന് എത്തിയത് ആദ്യം പൃഥ്വിരാജാണെങ്കിലും പിന്നാലെ തന്നെ രണ്ടാം സ്ഥാനത്ത് ഫഹദ് ഫാസിലുമുണ്ട്
aavesham malayalam movie released in ott today
aavesham malayalam movie released in ott today

അടുത്തിടെ ഇറങ്ങിയതിൽ വമ്പൻ ഹിറ്റായ മലയാള ചിത്രമാണ് ആവേശം. ഇപ്പോഴിതാ ചിത്രം ഒടിടിയിലെത്തിയിരിക്കുക‍യാണ്. കാഴ്ചക്കാരെ ആവേശത്തിലാക്കിയ ആവേശം ആമസോൺ പ്രൈം വീഡിയോയിലൂടെയാണ് ഒടിടി പ്രദർശനത്തിന് എത്തിയിരിക്കുന്നത്.

ആഗോള തലത്തിൽ ആവേശം 150 കോടി പിന്നിട്ടിരിക്കുകയാണ്. ബോക്സോഫീസ് റെക്കോഡിൽ ആടുജീവിതം, 2018, മഞ്ഞുമ്മൽ ബോയ്സ് എന്നീ ചിത്രങ്ങൾ മാത്രമാണ് കളക്ഷനിൽ ആവേശത്തിന് മുന്നിലുള്ളത്. ഒരു സോളോ നായകൻ 150 കോടി ക്ലബില്‍ മലയാളത്തില്‍ നിന്ന് എത്തിയത് ആദ്യം പൃഥ്വിരാജാണെങ്കിലും പിന്നാലെ തന്നെ രണ്ടാം സ്ഥാനത്ത് ഫഹദ് ഫാസിലുമുണ്ട്. ചിത്രം ഒടിടിയിൽ റിലിസിനെത്തിയതോടെ മള്‍ടിപ്ലക്സുകളിലും ഫിയോക്കിന്റെ നിയന്ത്രണത്തിലില്ലാത്തതുമായ തിയറ്ററുകളിലും മാത്രമേ പ്രദര്‍ശിപ്പിക്കുകയുള്ളൂ എന്ന് റിപ്പോര്‍ട്ടുകളുണ്ട്.

ജീത്തു മാധവനാണ് ആവേശത്തിന്റെ സംവിധായകൻ. ഫഹദ് നായനാകുന്ന ആവേശം എന്ന സിനിമയില്‍ ആശിഷ് വിദ്യാര്‍ത്ഥി, സജിന്‍ ഗോപു, റോഷന്‍, പ്രമുഖ മലയാളി ഗെയിമറും യൂട്യൂബറുമായ ഹിപ്സ്റ്റര്‍, മിഥുന്‍ ജെഎസ്, പൂജ മോഹന്‍രാജ്, നീരജ രാജേന്ദ്രന്‍, ശ്രീജിത്ത് നായര്‍, തങ്കം മോഹന്‍ തുടങ്ങിയവരും ഉണ്ട്. ഛായാഗ്രാഹണം സമീര്‍ താഹിറാണ്. സംഗീതം സുഷിന്‍ ശ്യാമും.

ആവേശം അന്‍വര്‍ റഷീദ് എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ അന്‍വര്‍ റഷീദ് നിര്‍മാണം നിര്‍വഹിക്കുന്നത്. നിര്‍മാണത്തില്‍ നസ്രിയ നസീമും പങ്കാളിയാകുന്നു. വരികള്‍ വിനായക് ശശികുമാറാണ് എഴുതുന്നത്. പ്രൊഡക്ഷന്‍ ഡിസൈന്‍ അശ്വിനി കാലെയായ ചിത്രത്തില്‍ മേക്കപ്പ്‍മാനായി ആര്‍ജി വയനാടനും ഭാഗമാകുമ്പോള്‍ ഓഡിയോഗ്രഫി വിഷ്ണു ഗോവിന്ദ്, ആക്ഷന്‍ ചേതന്‍ ഡിസൂസ, വിഎഫ്എക്‌സ് എഗ്ഗ് വൈറ്റ്, ഡിഐ പോയറ്റിക്, കളറിസ്റ്റ് ശ്രീക്ക് വാരിയര്‍, ടൈറ്റിൽ ഡിസൈന്‍ അഭിലാഷ് ചാക്കോ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ വിനോദ് ശേഖര്‍, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ എആര്‍ അന്‍സാര്‍ എന്നിവരാണ് മറ്റു അണിയറ പ്രവർത്തകർ.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com