എടാ മോനെ, രങ്കണ്ണൻ വരുന്നു... 'ആവേശം' ഇനി ഓടിടിയിൽ; റിലീസ് തീയതി പുറത്ത്

വിഷു റിലീസായി എത്തിയ ചിത്രം 150 കോടിയിലേറെ കളക്ഷൻ നേടിക്കഴിഞ്ഞു
aavesham ott release date
aavesham ott release date

ഫഹദ് ഫാസിലിന്റെ ബമ്പർ ഹിറ്റ് ചിത്രം ആവേശം ഓടിടി റിലീസ് പ്രഖ്യാപിച്ചു. ചിത്രം മേയ് ഒൻപതിന് ആമസോൺ പ്രൈമിൽ റിലീസ് ചെയ്യും. വിഷു റിലീസായി എത്തിയ ചിത്രം 150 കോടിയിലേറെ കളക്ഷൻ നേടിക്കഴിഞ്ഞു. കർണാടക–തമിഴ് നാട് എന്നിവിടങ്ങളിൽ നിന്നും പതിനാറ് കോടി ചിത്രം ഇതുവരെ നേടിക്കഴിഞ്ഞു. കേരളത്തിൽ നിന്ന് മാത്രം 66 കോടിയാണ് കളക്ട് ചെയ്തത്.

ഇപ്പോഴും ഹൗസ് ഫുൾ ഷോയുമായി തിയേറ്ററുകൾ ഭരിക്കുമ്പോൾ സർപ്രൈസ് ആയാണ് ആവേശത്തിന്റെ റിലീസ് ഡേറ്റ് പുറത്തുവിട്ടത്. ബംഗളൂരുവിലെ ഒരു എൻജിനീറിംഗ് കോളേജിനെ ചുറ്റിപ്പറ്റി നടക്കുന്ന ചിത്രത്തിൽ രംഗൻ എന്ന ഗുണ്ടയായാണ് ഫഹദ് എത്തുന്നത്. കേരളത്തിൽ നിന്ന് ബംഗളൂരുവിലെത്തുന്ന വിദ്യാർഥികളും കോളേജിൽ നടക്കുന്ന സംഭവ വികാസങ്ങളും നിറഞ്ഞ ഒരു ഗ്യാങ്സ്റ്റർ മൂവിയാണ് ആവേശം.

ജീത്തു മാധവനാണ് ആവേശത്തിന്റെ സംവിധായകൻ. ഫഹദ് നായനാകുന്ന ആവേശം എന്ന സിനിമയില്‍ ആശിഷ് വിദ്യാര്‍ത്ഥി, സജിന്‍ ഗോപു, റോഷന്‍, പ്രമുഖ മലയാളി ഗെയിമറും യൂട്യൂബറുമായ ഹിപ്സ്റ്റര്‍, മിഥുന്‍ ജെഎസ്, പൂജ മോഹന്‍രാജ്, നീരജ രാജേന്ദ്രന്‍, ശ്രീജിത്ത് നായര്‍, തങ്കം മോഹന്‍ തുടങ്ങിയവരും ഉണ്ട്. ഛായാഗ്രാഹണം സമീര്‍ താഹിറാണ്. സംഗീതം സുഷിന്‍ ശ്യാമും.

ആവേശം അന്‍വര്‍ റഷീദ് എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ അന്‍വര്‍ റഷീദ് നിര്‍മാണം നിര്‍വഹിക്കുന്നത്. നിര്‍മാണത്തില്‍ നസ്രിയ നസീമും പങ്കാളിയാകുന്നു. വരികള്‍ വിനായക് ശശികുമാറാണ് എഴുതുന്നത്. പ്രൊഡക്ഷന്‍ ഡിസൈന്‍ അശ്വിനി കാലെയായ ചിത്രത്തില്‍ മേക്കപ്പ്‍മാനായി ആര്‍ജി വയനാടനും ഭാഗമാകുമ്പോള്‍ ഓഡിയോഗ്രഫി വിഷ്ണു ഗോവിന്ദ്, ആക്ഷന്‍ ചേതന്‍ ഡിസൂസ, വിഎഫ്എക്‌സ് എഗ്ഗ് വൈറ്റ്, ഡിഐ പോയറ്റിക്, കളറിസ്റ്റ് ശ്രീക്ക് വാരിയര്‍, ടൈറ്റിൽ ഡിസൈന്‍ അഭിലാഷ് ചാക്കോ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ വിനോദ് ശേഖര്‍, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ എആര്‍ അന്‍സാര്‍ എന്നിവരാണ് മറ്റു അണിയറ പ്രവർത്തകർ.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com