"എടാ നിനക്ക് എന്നെ ഓർമയുണ്ടോ? ഞാൻ നിന്നെ ഒരുപാട് എടുത്തോണ്ട് നടന്നതാ"; അഭിമന്യുവിനോട് വിക്രം

ഇരുവരും ഒന്നിച്ച സ്ട്രീറ്റ് എന്ന മലയാളം സിനിമ ഷൂട്ട് ചെയ്യുമ്പോൾ ആറ് മാസം മാത്രമായിരുന്നു അഭിമന്യുവിന്റെ പ്രായം
abhimanyu shammi thilakan about meeting chiyan vikram

വിക്രമിനും ഷമ്മി തിലകനുമൊപ്പം അഭിമന്യു

Updated on

തമിഴ് സൂപ്പർതാരം വിക്രമിനെ കണ്ട അനുഭവം പങ്കുവച്ച് ഷമ്മി തിലകന്റെ മകൻ അഭിമന്യു. വിക്രം നായകനാവുന്ന പുതിയ ചിത്രം ചിയാൻ 63ന്റെ ലൊക്കേഷനിൽ വച്ചാണ് കൂടിക്കാഴ്ച. 30 വർഷങ്ങൾക്ക് ശേഷം വിക്രവും ഷമ്മി തിലകനും ഒന്നിക്കുന്ന ചിത്രമാണ് ഇത്. ഇരുവരും ഒന്നിച്ച സ്ട്രീറ്റ് എന്ന മലയാളം സിനിമ ഷൂട്ട് ചെയ്യുമ്പോൾ ആറ് മാസം മാത്രമായിരുന്നു അഭിമന്യുവിന്റെ പ്രായം. ‘എടാ നിനക്ക് എന്നെ ഓർമയുണ്ടോ..? എന്ന് വിക്രം ചോദിച്ചത് തനിക്ക് ജീവിതാവസാനം വരെ നെഞ്ചിലേറ്റാനൊരു നിമിഷമാണെന്നും അഭിമന്യു പറയുന്നു. വിക്രമിനും ഷമ്മി തിലകനുമൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടായിരുന്നു കുറിപ്പ്.

അഭിമന്യുവിന്റെ കുറിപ്പ് വായിക്കാം

എടാ നിനക്ക് എന്നെ ഓർമയുണ്ടോ..? ചിയാൻ വിക്രം സാറിൽ നിന്നും ഈ വാക്കുകൾ കേട്ടത് എനിക്ക് ജീവിതാവസാനം വരെ നെഞ്ചേറ്റാൻ ഉള്ളൊരു നിമിഷമാണ്. ഞങ്ങൾ അവസാനമായി കണ്ടപ്പോൾ, അദ്ദേഹം എന്റെ അച്ഛനോടൊപ്പം അഭിനയിച്ച 'സ്ട്രീറ്റ്' എന്ന മലയാള സിനിമയുടെ സെറ്റിൽ വെച്ച് വെറും 6 മാസം മാത്രം പ്രായമുള്ള ഒരു കുഞ്ഞായിരുന്നു ഞാൻ. അവർ ആദ്യമായി ഒന്നിച്ചഭിനയിച്ചത് 'ധ്രുവം' സിനിമയിലായിരുന്നു, ഇപ്പോൾ ഇതാ 30 വർഷങ്ങൾക്കുപ്പുറം ചിയാൻ 63ലൂടെ അവർ വീണ്ടും ഒന്നിക്കുകയാണ്.!

ഞാൻ നിന്നെ പണ്ട് ഒരുപാട് എടുത്തോണ്ട് നടന്നതാ.’ എന്ന് അദ്ദേഹം ചിരിച്ചുകൊണ്ട് കൂട്ടിച്ചേർത്തപ്പോൾ, എനിക്ക് ചെയ്യാൻ കഴിഞ്ഞത് നാണത്തോടെ, വികാരഭരിതമായി ഒന്ന് പുഞ്ചിരിക്കുക മാത്രമായിരുന്നു. മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം ഈ രണ്ട് മികച്ച നടന്മാർക്കൊപ്പം നിൽക്കാൻ കഴിഞ്ഞത് തികച്ചും ഒരു മാജിക് പോലെ തോന്നുന്നു. മലയാളത്തിലെ ക്ലാസിക്കുകളിൽ നിന്ന് ഒരു വലിയ തമിഴ് പ്രോജക്റ്റിലേക്ക്... ചില ബന്ധങ്ങൾ കാലത്തിനനുസരിച്ച് കൂടുതൽ മനോഹരമാകുകയേ ഉള്ളൂ.

യാൻ 63ലൂടെ അവർ വീണ്ടും ഒന്നിക്കുകയാണ്.! ‘ഞാൻ നിന്നെ പണ്ട് ഒരുപാട് എടുത്തോണ്ട് നടന്നതാ.’ എന്ന് അദ്ദേഹം ചിരിച്ചുകൊണ്ട് കൂട്ടിച്ചേർത്തപ്പോൾ, എനിക്ക് ചെയ്യാൻ കഴിഞ്ഞത് നാണത്തോടെ, വികാരഭരിതമായി ഒന്ന് പുഞ്ചിരിക്കുക മാത്രമായിരുന്നു. മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം ഈ രണ്ട് മികച്ച നടന്മാർക്കൊപ്പം നിൽക്കാൻ കഴിഞ്ഞത് തികച്ചും ഒരു മാജിക് പോലെ തോന്നുന്നു. മലയാളത്തിലെ ക്ലാസിക്കുകളിൽ നിന്ന് ഒരു വലിയ തമിഴ് പ്രോജക്റ്റിലേക്ക്... ചില ബന്ധങ്ങൾ കാലത്തിനനുസരിച്ച് കൂടുതൽ മനോഹരമാകുകയേ ഉള്ളൂ. "

logo
Metro Vaartha
www.metrovaartha.com