തമിഴ്നടൻ അഭിനയ് കിങ്ങർ അന്തരിച്ചു; അന്ത്യം കരൾ രോഗത്തെ തുടർന്ന് ചെന്നൈയിൽ

തുളളുവതോ ഇളമൈയിലെ ധനുഷിന്‍റെ സഹതാരമായിരുന്നു
അന്ത്യം കരൾ രോഗത്തെ തുടർന്ന് ചെന്നൈയിൽ

Abhinay Kinger

Updated on

ചെന്നൈ: തമിഴ് നടൻ അഭിനയ് കിങ്ങർ അന്തരിച്ചു. തുള്ളുവതോ ഇളമൈ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ നടനാണ് അഭിനയ്. കരൾ രോഗത്തെ തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്നു. തിങ്കളാഴ്ച രാവിലെ ചെന്നൈയിൽ വെച്ചായിരുന്നു മരണം.

സൊല്ല സൊല്ല ഇനിക്കും, പാലൈവാന സൊലൈ, ജംഗ്ഷൻ, സിങ്കാര ചെന്നൈ, പൊൻ മേഘലൈ, തുപ്പാക്കി തുടങ്ങി നിരവധി സിനിമകളിൽ അഭിനയ് അഭിനയിച്ചിട്ടുണ്ട്.

ദേശീയ പുരസ്കാരം നേടിയ ഉത്തരായനത്തിൽ അഭിനയിച്ചിട്ടുളള രാധാമണിയുടെ മകനാണ് അഭിനയ്. ഫഹദ് ഫാസിലിന്‍റെ ആദ്യ ചിത്രമായ കൈ എത്തും ദൂരത്തിൽ കിഷോർ എന്ന കഥാപാത്രമായി മലയാളത്തിലും അഭിനയ് സാന്നിധ്യം അറിയിച്ചിരുന്നു. അസുഖ ബാധിതനായതോടെ സാമ്പത്തികമായി ബുദ്ധിമുട്ടിയപ്പോൾ നടൻ ധനുഷ് സഹായഹസ്തവുമായി രംഗത്തെത്തിയത് വാർത്തയായിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com