'അപ്പനു' ശേഷം ഹിറ്റ് കോംബോ വീണ്ടും ഒന്നിക്കുന്നു: 'അച്യുതൻ്റെ അവസാന ശ്വാസം'; പോസ്റ്റർ റിലീസായി

ജോസഫ് ചിലമ്പനെ കൂടാതെ പൗളി വൽസൻ, അനിൽ കെ ശിവറാം, കിരൺ, മറ്റ് നിരവധി പുതുമുഖങ്ങളും പ്രധാന കഥാപാത്രങ്ങളാവുന്നു.
'അപ്പനു' ശേഷം ഹിറ്റ് കോംബോ വീണ്ടും ഒന്നിക്കുന്നു: 'അച്യുതൻ്റെ അവസാന ശ്വാസം'; പോസ്റ്റർ റിലീസായി
Updated on

മധ്യവയസ്കനും കിടപ്പ് രോഗിയുമായ അച്ചുതൻ്റെ ജീവതം പറയുന്ന ചിത്രമായ 'അച്ചുതൻ്റെ അവസാന ശ്വാസം'ത്തിൻ്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. എൽ.എം.എ ഫിലിം പ്രൊഡക്ഷൻസ്,പ്രെസ്റ്റോ മൂവീസ്, പെർഫ്റ്റ് പിക്ച്ചർ സ്റ്റുഡിയോസ്,എന്നീ ബാനറുകളിൽ ലീനു മേരി ആൻ്റണി നിർമ്മിച്ച് നവാഗതനായ അജയ് ആണ് ചിത്രത്തിൻ്റെ തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. മറിയം, ചട്ടമ്പി, സാജൻ ബേക്കറി, അപ്പൻ എന്നീ സിനിമകളിലൂടെ പ്രശസ്തനായ ജോസഫ് ചിലമ്പനാണ് ചിത്രത്തിൽ അച്ചുതനായി എത്തുന്നത്. ജോസഫ് ചിലമ്പനെ കൂടാതെ പൗളി വൽസൻ, അനിൽ കെ ശിവറാം, കിരൺ, മറ്റ് നിരവധി പുതുമുഖങ്ങളും പ്രധാന കഥാപാത്രങ്ങളാവുന്നു.

ഓക്‌സിജൻ സിലിണ്ടറിനെ ആശ്രയിച്ച്, തൻ്റെ ജീവിതം മുന്നോട്ട് കൊണ്ടുപോകുന്ന കിടപ്പ് രോഗിയായ അച്യുതൻ. ആഗോള കോവിഡ്-19 പാൻഡെമിക് ആരംഭിക്കുന്നത് മുതൽ ഓക്സിജൻ സിലിണ്ടറിൻ്റെ ആവശ്യകത വർധിച്ചതിനെ തുടർന്ന് ഓക്സിജൻ ക്ഷാമവും തുടർന്ന് അച്ചുതൻ്റെ ജീവിതത്തിൽ ഉണ്ടാവുന്ന കാര്യങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം. സാബു പ്രെസ്റ്റോ, തരുൺ കുമാർ ബഫ്ന എന്നിവരാണ് സഹ നിർമ്മാതാക്കൾ.

എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: ജിനി ജോർജ്, ഡി.ഒ.പി: തരുൺ സുധാകരൻ, മ്യൂസിക് & ബി.ജി.എം: മിലൻ ജോൺ, എഡിറ്റർ: അശ്വിൻ നെരുവമ്പ്രം, പ്രൊജക്ട് ഡിസൈനർ: മെറ്റ്ലി ടോമി, ആർട്ട്: മജിനു പി.കെ, മേക്കപ്പ്: സുബിൻ കട്ടപ്പന, ലിറിക്സ്: സാബു പ്രെസ്റ്റോ, അഖിൽ രാജ്, സൗണ്ട് ഡിസൈൻ: രമേഷ്, അസോസിയേറ്റ് ഡയറക്ടർ: അജിത് പി വിനോദൻ, സ്റ്റുഡിയോ: കെ. സ്റ്റുഡിയോ, ടൈറ്റിൽ: രജ്വിൻ ചാണ്ടി, പി. ആർ ഓ: പി ശിവപ്രസാദ്, ഡിജിറ്റൽ മാർക്കറ്റിംങ്: 1000 ആരോസ്, സ്റ്റിൽസ്: ആകാശ്, ഡിസൈൻസ്: ആർട്ടോകാർപസ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com