"നാലഞ്ച് സിനിമകളിൽ പൂർണ നഗ്നയായി അഭിനയിച്ചു"; ചുംബിക്കണമെങ്കിൽ അതിന്‍റെ കാരണം വ്യക്തമാക്കണമെന്ന് രാധിക ആപ്തെ

അടിവസ്ത്രം മാത്രം ധരിച്ച് ആക്ഷൻ സീൻ ചെയ്യാൻ ആവശ്യപ്പെട്ടുവെന്നാണ് നടി വെളിപ്പെടുത്തിയിരിക്കുന്നത്.
"Acted fully nude in four or five films"; Radhika Apte

രാധിക ആപ്തേ

Updated on

സിനിമാ മേഖലയിൽ നിന്നുണ്ടായ വിചിത്രമായ അനുഭവങ്ങളെക്കുറിച്ച് വെളിപ്പെടുത്തി നടി രാധികാ ആപ്തേ. അടുത്തിടപഴകി കൊണ്ടുള്ള നിരവധി രംഗങ്ങളിൽ രാധിക അഭിനയിച്ചിട്ടുണ്ട്. അതു കൊണ്ടു തന്നെ അനാവശ്യമായി ചുംബന രംഗങ്ങൾ ചെയ്യാൻ ആവശ്യപ്പെടാറുണ്ടെന്നും അടിവസ്ത്രം മാത്രം ധരിച്ച് ആക്ഷൻ സീൻ ചെയ്യാൻ ആവശ്യപ്പെട്ടുവെന്നുമാണ് നടി വെളിപ്പെടുത്തിയിരിക്കുന്നത്.

സിനിമയിലെ തുടക്കകാലത്ത് നാലഞ്ച് സിനിമകളിൽ ഞാൻ പൂർണ നഗ്നയായി തന്നെ അഭിനയിച്ചിട്ടുണ്ട്. ആ കാരണം കൊണ്ടു മാത്രം അത്തരം രംഗങ്ങൾ ഞാൻ ചെയ്യുമെന്നാണ് ചിലർ കരുതിയിരിക്കുന്നത്. അവരോടാണെനിക്ക് പറയാനുള്ളത്. അത്തരം രംഗങ്ങൾ ഞാൻ ചെയ്തിട്ടുണ്ട്. പക്ഷേ ഇനിയും അത്തരം രംഗങ്ങൾ ചെയ്യണമെങ്കിൽ അതു ചെയ്യേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ച് നിങ്ങൾ വ്യക്തമാക്കേണ്ടി വരും. അതായത്, ഒരു രംഗത്തിൽ സഹതാരത്തെ ചുംബിക്കേണ്ടതിന്‍റെ ആവശ്യകതയെന്താണെന്ന് വ്യക്തമാക്കി തരണം. അങ്ങനെ ചോദിക്കുമ്പോഴൊക്കെ വളരെ അലസമായ മറുപടികളാണ് സിനിമാ സെറ്റിൽ നിന്ന് ലഭിച്ചിട്ടുള്ളത്. കേൾക്കുമ്പോൾ ചിരി വരുമെന്നും രാധിക പറയുന്നു.

ഒരു സെറ്റിൽ വച്ച് എന്നോട് ആക്ഷൻ സീൻ ചെയ്യാൻ ആവശ്യപ്പെട്ടു. ഷർട്ടിന്‍റെ ബട്ടൺസ് അഴിച്ചിട്ട് ആക്ഷൻ ചെയ്യാമോ എന്നായിരുന്നു ചോദിച്ചത്. അപ്പോൾ സ്വാഭാവികമായും ഷർട്ട് നീങ്ങില്ലേയെന്ന് ഞാൻ ചോദിച്ചു. എങ്കിൽ അടിവസ്ത്രം മാത്രം ധരിച്ച് ആ സീൻ ചെയ്യാമോ എന്നായിരുന്നു അവർ ചോദിച്ചത്. അങ്ങനെ ചെയ്യുന്നതു കൊണ്ട് നിങ്ങൾ എന്താണ് ഉദ്ദേശിക്കുന്നതെന്ന ചോദ്യത്തിന് നിങ്ങൾ അത്തരം സീനുകൾ ചെയ്തിട്ടുണ്ടല്ലോ എന്നായിരുന്നു മറുപടി. അതെന്നോട് ആവശ്യപ്പെട്ടവരെ കുറിച്ച് പറഞ്ഞാൽ

നിങ്ങൾ ഞെട്ടും. അതു കൊണ്ട് ഞാനത് പറയുന്നില്ലെന്നും രാധിക.

സിനിമാ നിർമാതാക്കൾ നടീനടന്മാരുടെ തെരഞ്ഞെടുപ്പുകൾ മാനിക്കണം. സിനിമ വിജയിക്കാൻ വേണ്ടി മാത്രം നിർബന്ധിച്ച് ഇത്തരം രംഗങ്ങൾ ചെയ്യിക്കരുതെന്നും രാധിക പറയുന്നു. നിലവിൽ നെറ്റ്ഫ്ലിക്സിനെ ലസ്റ്റ് സ്റഅറോറീസ് 3യിലാണഅ രാധിക അഭിനയിച്ചിരിക്കുന്നത്.

logo
Metro Vaartha
www.metrovaartha.com