കാതുകുത്തി കമ്മലിട്ട് പെപ്പെ: വിഡിയോ

ബക്കറ്റ് ലിസ്റ്റിലുണ്ടായിരുന്ന ആഗ്രഹമാണ് ഇത് എന്നാണ് താരം പറയുന്നത്
actor antony varghese posted ear piercing video

കാതുകുത്തി കമ്മലിട്ട് പെപ്പെ; വിഡിയോ

Updated on

കാതുകുത്തി കമ്മലിട്ട് നടൻ ആന്‍റണി വർഗീസ്. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വിഡിയോയിലൂടെയാണ് തന്‍റെ ഏറ്റവും വലിയ ആഗ്രഹങ്ങളിലൊന്ന് സാധിച്ച വിവരം താരം പങ്കുവച്ചത്. ബക്കറ്റ് ലിസ്റ്റിലുണ്ടായിരുന്ന ആഗ്രഹമാണ് ഇത് എന്നാണ് താരം പറയുന്നത്.

കാത് കുത്താനായി ജ്വല്ല്വറിയിലേക്ക് വരുന്നതു മുതൽ വിഡിയോയിലുണ്ട്. മീശയൊക്കെ പിരിച്ച് സ്റ്റൈലായാണ് കാതു കുത്താനായി താരം ഇരിക്കുന്നത്. കുഞ്ഞി കമ്മലിട്ട് കണ്ണാടിയിൽ ഭംഗി നോക്കുന്ന പെപ്പെയും വിഡിയോയിൽ കാണാം. നിരവധി പേരാണ് വിഡിയോയ്ക്ക് താഴെ കമന്‍റുമായി എത്തുന്നത്. കമ്മൽ നന്നായി ചേരുന്നുണ്ട് എന്നാണ് ആരാധകരുടെ കമന്‍റുകൾ. റിങ് ട്രൈ ചെയ്യാൻ ആവശ്യപ്പെടുന്നവരുമുണ്ട്.

ക്യൂബ്സ് എന്റര്‍ടൈൻമെന്റിന്റെ ബാനറില്‍‌ ഷരീഫ് മുഹമ്മദ് നിർമിക്കുന്ന ബ്രഹ്മാണ്ഡ ആക്ഷൻ ത്രില്ലർ ‘കാട്ടാളൻ’ ‌ആണ് പെപ്പെയുടേതായി ഇനി വരാനിരിക്കുന്നത്. പാൻ ഇന്ത്യൻ ചിത്രമായി അവതരിപ്പിക്കുന്ന ‘കാട്ടാളന്‍റെ മുതൽമുടക്ക് 45 കോടിയാണ്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com