നന്ദനത്തിലെ കൃഷ്ണൻ, നടൻ അരവിന്ദ് ആകാശ് വിവാഹിതനായി

തന്‍റെ 50-ാം വയസിലാണ് അരവിന്ദിന്‍റെ വിവാഹം
actor aravind akash got married

നടൻ അരവിന്ദ് ആകാശ് വിവാഹിതനായി

Updated on

നന്ദനത്തിലെ കൃഷ്ണൻ, മലയാളികൾക്ക് സുപരിചിതനായി മാറിയ നടൻ അരവിന്ദ് ആകാശ് വിവാഹിതനായി. സാധ്വി ആര്‍.എസ്. ആണ് വധു. ഏറെക്കാലം നീണ്ട പ്രണയത്തെത്തുടർന്നാണ് വിവാഹം.

തന്‍റെ അൻപതാം വയസിലാണ് അരവിന്ദ് വിവാഹിതനായിരിക്കുന്നത്. ഈ വർഷം ആദ്യമായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം. ബുധനാഴ്ച മലേഷ്യയിലെ ക്വാലാലംപൂരിൽ ലളിതമായ നടത്തിയ ചടങ്ങുകളോടെ വിവാഹവും നടത്തി. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.

logo
Metro Vaartha
www.metrovaartha.com