"10 കൊല്ലമായി സഹിക്കുന്നു, എന്നെയും കോകിലയെയും വിഷം തന്ന് കൊല്ലൂ"; വികാരഭരിതനായി നടൻ ബാല

"ഭാര്യയുടെ പിറന്നാൾ ദിവസം പോലും സമാധാനത്തോടെ ഇരുന്നിട്ടില്ല, കേസ് കേസ് കേസ് കേസ് കേസ്... എന്ത് ചെയ്യാൻ?"
actor bala emotional video
നടൻ ബാല
Updated on

താൻ‌ നേരിട്ടുകൊണ്ടിരിക്കുന്ന മാനസിക സമ്മർദത്തെയും ദുരനുഭവത്തെയും കുറിച്ച് നടൻ ബാല. തന്‍റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ പങ്കുവച്ച വീഡിയോയിൽ രൂക്ഷമായും വികാരഭരിതനായുമാണ് ബാല പ്രതികരിച്ചത്.

നിയമത്തിന്‍റെ പേരിൽ കഴിഞ്ഞ പത്ത് വർഷമായി ചിലർ തന്നെ നിരന്തരം ഉപദ്രവിക്കുകയാണെന്നും, തന്‍റെ ഭാര്യയുടെ ജന്മദിനമായിട്ട് പോലും കേസും കോടതിയുമായി നടക്കുകയാണെന്നും ബാല പറയുന്നു.

"ഇപ്പോൾ അടുത്ത കാലത്തായി കുറച്ച് വിഡിയോസ് കണ്ടു. പറയാതിരിക്കാൻ വയ്യ. കഴിഞ്ഞ 10 വർഷമായി തുടർച്ചയായി ഒരു മനുഷ്യനെ ഉപദ്രവിച്ചുകൊണ്ടിരിക്കുകയാണ്; നിയമത്തിന്‍റെ പേരിൽ, പേരെടുത്ത് പറയാനാവില്ലല്ലോ, മറ്റുള്ളവർക്ക് പറ്റും, എനിക്ക് പറ്റില്ല, കാരണം, ഞാൻ ഞാനാണ്. എന്തൊക്കെ പ്രശ്നമുണ്ടായാലും മിണ്ടാതെ നിൽക്കണം. ചിരിക്കണം.

മീഡിയകളെക്കുറിച്ച് പറയാതിരിക്കാനാവില്ല. പല മീഡിയകളും വ്യൂസിന് വേണ്ട അസത്വങ്ങൾ പ്രചരിപ്പിക്കുകയാണ്. വളറെ കുറിച്ച് മാധ്യമങ്ങൾ മാത്രമാണ് സത്യം പറയൂ. പക്ഷേ മീഡിയയെത്തന്നെ ചതിക്കുന്ന ഒരു ആളുണ്ട് കേരളത്തിൽ, അറിയാമോ? ഒന്നും വേണ്ട, ഒന്നും വേണ്ട എന്ന് പറഞ്ഞു നടക്കുന്ന ഒരാൾ, ഇതെല്ലാം പുറത്തു വന്നാൽ . പത്ത് കൊല്ലം ഇപ്പോൾ എനിക്ക് വിവാഹം കഴിഞ്ഞ്, എന്‍റെ ഭാര്യയുടെ പിറന്നാൾ ആയിട്ട് കേസ് കേസ് കേസ് കേസ് കേസ്... എന്ത് ചെയ്യാൻ?

ഞങ്ങൾ കുടുംബമായി ഇന്ന് വൈക്കം ശിവക്ഷേത്രത്തിൽ പോയി, എല്ലാവരുമുണ്ടായിരുന്നു. കോവിലയ്ക്ക് ഇന്ന് 27 വയസായി. ഇവിടെ നിയമം ഉണ്ടോ? കേരളത്തിൽ മാത്രമല്ല ഈ ലോകത്ത് നിയമം ഉണ്ടോ? അപ്പോൾ എന്താണ് ചെയ്യേണ്ടത്? എന്താണ് നമ്മൾ ചെയ്യേണ്ടത്. എന്നെ ഇനി ഉപദ്രവിച്ചാൽ ഞാൻ ഇനി പ്രസ് മീറ്റ് വയ്ക്കും. എല്ലാ സത്യവും വിളിച്ചു പറയും. എഴുതി വച്ചോ, അത് സംഭവിക്കും. അപ്പോൾ നിങ്ങൾ ഞെട്ടിപ്പോകും. അല്ലെങ്കിൽ ഞങ്ങളെ രണ്ടുപേരെയും വിഷം വച്ച് കൊന്നു കളയൂ." ബാല പറഞ്ഞു.

logo
Metro Vaartha
www.metrovaartha.com