നടൻ ബാല ആശുപത്രിയിൽ

നടൻ ബാല ആശുപത്രിയിൽ

കൊച്ചി: കരൾ സംബന്ധമായ അസുഖത്തെത്തുടർന്ന് നടൻ ബാലയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ആഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നാണ് വിവരം. നിലവിൽ അദ്ദേഹത്തിന്‍റെ നില ഗുരുതരമാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

കടുത്ത വയറുവേദനയും ചുമയും അനുഭവപ്പെട്ടതിനെത്തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് ബോധരഹിതനായ ബാലയെ ഐസിയുവിൽ പ്രവേശിപ്പിക്കുകയായിരുന്നു. അടിയന്തരമായി കരൾ മാറ്റിവെയ്ക്കൽ ശസ്ത്രക്രിയ വേണ്ടിവരുമെന്നാണ് ആശുപത്രി അധികൃതർ പറ‍യുന്നത്. നേരത്തെയും കരൾ സംബന്ധമായ അസുഖത്തെത്തുടർന്ന് ബാല ചികിത്സ തേടിയിരുന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com