പ്രൊപ്പോസ് ചെയ്യാൻ തൃഷയെ പോലൊരു സുന്ദരി യുഎസിൽ നിന്നും വന്നു, കോകിലയെ കണ്ടപ്പോൾ മുഖം വാടി: ബാല

''ബാലച്ചേട്ടാ എന്ന് വിളിച്ച് അവൾ കാര്യങ്ങൾ പറഞ്ഞുകൊണ്ടിരിക്കെയാണ് കോകില മുറിയിൽ നിന്നും ഇറങ്ങി വരുന്നത്''
actor bala says a american girl proposal
നടൻ ബാല
Updated on

തന്നെ പ്രൊപ്പോസു ചെയ്യാനായി അമെരിക്കയിൽ നിന്നും തൃഷയെ പോലൊരു പെൺകുട്ടി വന്നിരുന്നുവെന്ന് നടൻ ബാല. സ്വകാര്യ യൂട്യൂബ് ചാനലിന് നൽകിയ ഇന്‍റർവ്യൂവിലായിരുന്നു ബാലയുടെ വെളിപ്പെടുത്തൽ.

''8 വർഷങ്ങൾ‌ക്കു മുൻപ് അമെരിക്കൽ നിന്നും ഒരു പെൺകുട്ടി എന്നെ കാണാൻ വന്നു. അവളെ കാണാൻ തൃഷയെ പോലെയുണ്ടായിരുന്നു. അവൾ എന്നെ പ്രെപ്പോസു ചെയ്യാനായി എത്തിയതായിരുന്നു. എതിർ വശത്തിരുന്ന് സംസാരിച്ചു കൊണ്ടിരുന്ന അവൾ എന്‍റെ അടുത്തു വന്നിരുന്ന് പ്രൊപ്പോസ്‌ ചെയ്യാൻ തുടങ്ങി. എനിക്ക് ചിരിയാണ് വന്നത്.

ബാലച്ചേട്ടാ എന്ന് വിളിച്ച് അവൾ കാര്യങ്ങൾ പറഞ്ഞുകൊണ്ടിരിക്കെയാണ് കോകില മുറിയിൽ നിന്നും ഇറങ്ങി വരുന്നത്. ഞാൻ കോകിലയ്ക്ക് അവളെ പരിചയപ്പെടുത്തി. ഇതാരാണെന്ന് അവൾ ചോദിച്ചു. ഇതെന്‍റെ മാമാന്‍റെ മോളാണെന്നും കുറച്ച് കാലങ്ങളായി ഞങ്ങൾ ഒന്നിച്ചാണ് താമസിക്കുന്നതെന്നും പറഞ്ഞതോടെ ആ പെൺകുട്ടിയുടെ മുഖം വാടി. പിന്നീട് അവൾ എന്നെ മാറ്റി നിർത്തി സംസാരിച്ചു. എന്തെങ്കിലും ചാൻസ് ഉണ്ടോയെന്ന് അവൾ ചോദിച്ചു. തെറ്റു ചെയ്യണമെന്ന് ഒരു പുരുഷൻ തീരുമാനിച്ചാൽ തെറ്റു ചെയ്തിരിക്കും.

‌മൂന്നു വയസുമുതൽ എന്‍റെ കൺമുന്നിൽ വളർന്നയാളാണ് കോകില. കോകിലയ്ക്ക് ഏറ്റവുമിഷ്ടം 4 പേരെ സഹായിക്കുന്ന എന്‍റെ സ്വഭാവമാണ് ''- ബാല പറഞ്ഞു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com