ധർമേന്ദ്രയുടെ മരണ വാർത്ത വ്യാജം; ആരോഗ്യനില മെച്ചപ്പെട്ടെന്ന് മക്കൾ

ധർമേന്ദ്രയുടെ മരണവാർത്ത ഭാര്യയും നടിയുമായ ഹേമമാലിനിയും എക്സ് പോസ്റ്റിൽ നിഷേധിച്ചു
തെറ്റായ വാർത്ത പ്രചരിപ്പിക്കരുത്

Dharmendra

Updated on

മുംബൈ: ധര്‍മേന്ദ്രയുടെ മരണ വാർത്ത തള്ളി മകളായ ഇഷ ഡിയോൾ. മാധ്യമങ്ങള്‍ തെറ്റായ വാർത്തകളാണ് പ്രചരിപ്പിക്കുന്നത്. പിതാവിന്‍റെ ആരോഗ്യനില മെച്ചപെട്ടു വരുകയാണെന്നും അവർ അറിയിച്ചു.

ഇൻസ്റ്റാ​ഗ്രാം പോസ്റ്റിലൂടെ ആയിരുന്നു പ്രതികരണം. തെറ്റായ വാർത്തകൾ പ്രചരിപ്പിക്കരുതെന്ന് സണ്ണി ഡിയോളും ആവശ്യപ്പെട്ടു.

ഡോക്ടര്‍മാരുടെ മേല്‍നോട്ടത്തിലാണെന്നും ഉടന്‍ സുഖം പ്രാപിക്കുമെന്നും സണ്ണി ഡിയോൾ പറഞ്ഞു. ഇഷയുടെ പോസ്റ്റോടെ പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ് അനുശോചനം ട്വീറ്റ് പിന്‍വലിച്ചു. ധർമേന്ദ്ര മരിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com