കാർ ഡിവൈഡറിലിടിച്ച് മറിഞ്ഞു, യുവനടിക്ക് ദാരുണാന്ത്യം

രാത്രി ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്
 actor  Harshil Kalia died in an accident

കാർ ഡിവൈഡറിലിടിച്ച് മറിഞ്ഞു, യുവനടിക്ക് ദാരുണാന്ത്യം

Updated on

ജയ്പൂർ: വാഹനാപകടത്തിൽ യുവനടിക്ക് ദാരുണാന്ത്യം. നടിയും മോഡലുമായ ഹർഷിൽ കാലിയ (30) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി ജയ്പൂരിൽ വെച്ചാണ് അപകടമുണ്ടായത്. ഹർഷിൽ യാത്ര ചെയ്തിരുന്ന കാർ നിയന്ത്രണം വിട്ട് ഡിവൈഡറിലിടിച്ച് മറിയുകയായിരുന്നു. അപകടത്തിന്‍റെ സിസിടിവി വിഡിയോ പുറത്തുവന്നു.

വെബ് സീരീസായ ക്രൈം നെക്സ്റ്റ് ഡോറിൽ ഹർഷിൽ അഭിനയിച്ചിട്ടുണ്ട്. കൂടാതെ നിരവധി രാജസ്ഥാനി സംഗീത വിഡിയോകളിലും വേഷമിട്ടിട്ടുണ്ട്. രാത്രി ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. വാഹനം ഡിവൈഡറിൽ ഇടിച്ച് മറിയുകയായിരുന്നു. നിയന്ത്രണം നഷ്ടപ്പെടാനുള്ള കാരണം വ്യക്തമായിട്ടില്ല. പൊലീസ് അന്വേഷണം ആരംഭിച്ചു.

നാട്ടുകാർ ചേർന്ന് വാഹനം ഉയർത്തിയാണ് നടിയെ പുറത്തെടുത്തത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. തലയ്ക്കേറ്റ ഗുരുതരമായ പരുക്കാണ് മരണകാരണമായത്. നടി എന്ന നിലയിൽ മാത്രമല്ല മോഡലിങ്ങിലും ശ്രദ്ധേയയയാ ഹർഷിൽ കാലിയയ്ക്ക് ഇൻസ്റ്റഗ്രാമിലും നിരവധി ഫോളോവേഴ്സുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com