ഷൂട്ടിങ്ങിനിടെ നടൻ ജോജു ജോർജിന് പരുക്ക്

മണിരത്നം സംവിധാനം ചെയ്യുന്ന 'തഗ്‌ലൈഫിന്‍റെ' ചിത്രീകരണത്തിനിടെയാണ് സംഭവം
 നടൻ ജോജു ജോർജ്
നടൻ ജോജു ജോർജ്

കൊച്ചി: ഷൂട്ടിങ്ങിനിടെ നടൻ ജോജു ജോർജിന് പരുക്കേറ്റു. ഹെലികോപ്റ്ററിൽ നിന്നു ചാടുന്ന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ഇടതു കാൽപാദത്തിന്‍റെ എല്ലിന് പൊട്ടലുണ്ടായി.

മണിരത്നം സംവിധാനം ചെയ്യുന്ന 'തഗ്‌ലൈഫിന്‍റെ' ചിത്രീകരണത്തിനിടെയാണ് സംഭവം. കമൽഹാസനും നാസറിനും ഒപ്പം ഹെലികോപ്റ്ററിൽനിന്ന് ചാടി ഇറങ്ങുമ്പോഴാണ് അപകടം ഉണ്ടായത്.

Trending

No stories found.

Latest News

No stories found.