'പാർട്ടി അടിമകൾ വിഷമത്തിലാണ്, സാരമില്ല സഖാക്കളെ സാരമില്ല'; ഫെയ്‌സ്ബുക്ക് പോസ്റ്റുമായി നടൻ ജോയ് മാത‍്യു

ജോയ് മാത‍്യുവിനെ ചെയർമാൻ സ്ഥാനത്തേക്ക് പരിഗണിക്കുന്നുവെന്ന് നേരത്തെ സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ടായിരുന്നു
actor joy mathew fb post chalachitra academy

ജോയ് മാത‍്യു

Updated on: 

തിരുവനന്തപുരം: കേരള സംസ്ഥാന ചലചിത്ര അക്കാദമിയുടെ ചെയർമാനായി നടൻ രവീന്ദ്രനെ സംസ്ഥാന സർക്കാർ നിയമിച്ചതിനു പിന്നാലെ ഫെയ്സ്ബുക്ക് പോസ്റ്റുമായി നടൻ ജോയ് മാത‍്യു. രവീന്ദ്രനും ടീമിനും ആശംസകൾ അറിയിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റ്. ജോയ് മാത‍്യുവിനെ ചെയർമാൻ സ്ഥാനത്തേക്ക് പരിഗണിക്കുന്നുവെന്ന് നേരത്തെ സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ടായിരുന്നു.

നടന്‍റെ പോസ്റ്റിന് താഴെ നിരവധി പേരാണ് കമന്‍റ് രേഖപ്പെടുത്തിയിരിക്കുന്നത്. സാരമില്ല ഇനി കൂട്ടിയിട്ട് കത്തിച്ചു വലിച്ചോ കഴിഞ്ഞത് കഴിഞ്ഞു അടുത്ത തവണ നോക്കാം, ജോയ്യേട്ടനെ ആഴക്കടൽ മത്സ‍്യ ബന്ധന അക്കാദമിയുടെ ചെയർമാനാക്കും, കോമാളി കരയരുത് കരഞ്ഞാൽ കാണികൾ ചിരിക്കും എന്നിങ്ങനെ പോകുന്നു കമന്‍റുകൾ.

ജോയ് മാത‍്യുവിന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റ് ഇങ്ങനെ

ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തേക്ക് നടൻ രവീന്ദ്രനെ പ്രഖ്യാപിച്ചത് മുതൽ എന്‍റെ അഭ്യുദയകാംക്ഷികൾ -പ്രത്യേകിച്ച് ബിപ്പ്ളവ പാർട്ടി അടിമകൾ -വിഷമത്തിലാണ്. പാതിരാത്രി കണ്ണിൽ പാമോയിൽ ഒഴിച്ച് കാത്തിരിക്കുകയായിരുന്നു അവർ എന്ന് തോന്നിപ്പോകുന്ന തരത്തിലുള്ള പോസ്റ്റുകൾ ആണ്. സാരമില്ല സഖാക്കളെ സാരമില്ല. 10 വർഷം മുമ്പ് 'ചിറകൊടിഞ്ഞ കിനാവുകളിൽ' വിറകു വെട്ടുകാരനായി അഭിനയിച്ചതിനാൽ നിങ്ങളെപ്പോലെ എനിക്ക് യാതൊരു വിഷമവുമില്ല. രവീന്ദ്രനും ടീമിനും ആശംസകൾ

logo
Metro Vaartha
www.metrovaartha.com