
സിനിമാ താരങ്ങളായ ജയറാമിന്‍റേയും പാർവതിയുടേയും മകനും നടനുമായ കാളിദാസ് ജയറാം വിവാഹിതനായി. മോഡലായ തരിണി കലിംഗരായരാണ് വധു. ഞായറാഴ്ച രാവിലെ ഗുരുവായൂർ ക്ഷേത്രത്തിലായിരുന്നു താലികെട്ട്. ഇരുവരുടേയും ദീർഘകാലമായുള്ള പ്രണയമാണ് വിവാഹത്തിലെത്തിയത്.
മന്ത്രി മുഹമ്മദ് റിയാസ്, കേന്ദ്ര മന്ത്രിയും നടനുമായ സുരേഷ് ഗോപി, ഗോകുൽ സുരേഷ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. കഴിഞ്ഞ നവംബറില്‍ ചെന്നൈയിലായിരുന്നു കാളിദാസിന്റേയും തരിണിയുടേയും വിവാഹനിശ്ചയം.