"പെൺസിംഹം എന്നെ കെട്ടിപ്പിടിക്കാൻ വന്നതാണ്, അല്ലാതെ ആക്രമിച്ചതല്ല": വൈറൽ വിഡിയോയ്ക്ക് പിന്നാലെ നടൻ

വിഡിയോ തെറ്റായി വ്യാഖ്യാനിച്ചതാണെന്നും തനിക്ക് പരിക്കു പറ്റിയിട്ടില്ലെന്നും താരം വ്യക്തമാക്കി
actor kiran raj about lion attack

"പെൺസിംഹം എന്നെ കെട്ടിപ്പിടിക്കാൻ വന്നതാണ്, അല്ലാതെ ആക്രമിച്ചതല്ല": വൈറൽ വിഡിയോയ്ക്ക് പിന്നാലെ നടൻ

Updated on

നടൻ കിരൺ രാജിനെ സിംഹം ആക്രമിച്ചു എന്ന തരത്തിൽ വാർത്തകൾ പുറത്തുവന്നിരുന്നു. താരം പോസ്റ്റ് ചെയ്ത വിഡിയോയാണ് ഇതിന് കാരണമായത്. എന്നാൽ സിംഹം തന്നെ ആക്രമിച്ചതല്ലെന്നും കെട്ടിപ്പിടിച്ചതാണെന്നും വ്യക്തമാക്കിക്കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് കിരൺ രാജ്. വിഡിയോ തെറ്റായി വ്യാഖ്യാനിച്ചതാണെന്നും തനിക്ക് പരിക്കു പറ്റിയിട്ടില്ലെന്നും താരം വ്യക്തമാക്കി.

പുതിയ സിനിമയുടെ തയാറെടുപ്പിന്‍റെ ഭാഗമായാണ് കിരൺ രാജ് വിദേശത്തുള്ള മൃഗങ്ങളെ പരിശീലിപ്പിക്കുന്ന കേന്ദ്രത്തിലെത്തിയത്. മൃഗങ്ങളുമായി അടുപ്പമുണ്ടാക്കിയെടുക്കുന്ന പ്രത്യേക പരിശീലനം നടത്തുന്നതിനിടെയാണ് സംഭവമുണ്ടായത്. രണ്ട് സിംഹങ്ങൾക്കൊപ്പം നിൽക്കുന്ന കിരൺ രാജിനെ വിഡിയോയിൽ കാണാം. സിംഹത്തിന്‍റെ അടുത്തു നിന്ന് മാറി നിൽക്കാൻ തുനിഞ്ഞതോടെ ഒരു പെൺസിംഹം പിന്നാൽ നിന്ന് വന്ന് കിരൺരാജിനെ പിടിക്കുകയായിരുന്നു. വിഡിയോ പുറത്തു വന്നതിനു പിന്നാലെ ആശങ്ക പങ്കുവച്ച് നിരവധി പേർ എത്തി. ഇതോടെയാണ് വിഡിയോയ്ക്ക് ലഭിച്ച തെറ്റായ വ്യാഖ്യാനത്തിൽ നിരാശ പങ്കുവച്ചുകൊണ്ട് കിരൺ എത്തിയത്.

അതൊരു ആക്രമേ ആയിരുന്നില്ല. എന്നെ കെട്ടിപ്പിടിക്കാനാണ് സിംഹം വന്നത്. ഞാൻ അവിടെ നിന്ന് തിരിച്ചുപോകാൻ തുടങ്ങുമ്പോഴാണ് സിംഹം എന്നെ കെട്ടിപ്പിടിക്കാൻ നോക്കിയത്. അല്ലാതെ അവിടെ ഒരു ആക്രമവും നടന്നിട്ടില്ല.- കിരൺ രാജ് പറഞ്ഞു. സിംഹവുമായുള്ള തന്‍റെ പരിചയവും ഇക്കവും വ്യക്തമാക്കുന്നതിനായാണ് വിഡിയോ പങ്കുവച്ചതെന്ന് താരം കൂട്ടിച്ചേർത്തു. നിലവിൽ കർണ എന്ന ടെലിവിഷൻ പരമ്പരയിൽ പ്രധാന കഥാപാത്രമായ കർണനെ അവതരിപ്പിക്കുകയാണ് കിരൺ രാജ്.

logo
Metro Vaartha
www.metrovaartha.com