മാധവൻ പുനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് പ്രസിഡന്‍റ് ; കേന്ദ്ര സർക്കാരിന് നന്ദി അറിയിച്ച് നടൻ

കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറാണ് എക്സ് പ്ലാറ്റ്‌ഫോമിലൂടെ പ്രഖ്യാപനം നടത്തിയത്
Actor R Madhavan
Actor R Madhavan file
Updated on

ന്യൂഡൽഹി: പുനെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസിറ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ പുതിയ പ്രസിഡന്‍റും ഗവേണിങ് കൗൺസിൽ ചെയർമാനുമായി നടനും സംവിധായകനുമായ ആർ‌. മാധവനെ നിയമിച്ച് കേന്ദ്ര സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചു. പ്രശസ്ത സംവിധായകൻ ശേഖർ കപൂറിന്‍റെ പിൻഗാമിയായാണ് മാധവന്‍റെ നിയമനം. കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറാണ് എക്സ് പ്ലാറ്റ്‌ഫോമിലൂടെ പ്രഖ്യാപനം നടത്തിയത്.

പ്രതിക്ഷയ്‌ക്കൊത്ത് ഉയരാൻ താൻ ശ്രമിക്കുമെന്ന് കേന്ദ്രമന്ത്രിയുടെ പോസ്റ്റിന് മറുപടിയായി താരം പോസ്റ്റ് ചെയ്തു. ‘‘ഈ ആദരവിനും ആശംസകൾക്കും വളരെ നന്ദി ഠാക്കൂർജി, എല്ലാ പ്രതീക്ഷകൾക്കുമൊത്ത് പ്രവർത്തിക്കാൻ ഞാൻ പരമാവധി ശ്രമിക്കും'' എന്നായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com