"സ്ത്രീകൾ പറയുന്നത് മാത്രം ശരിയെന്ന് ധരിക്കുന്ന സമൂഹത്തിൽ ഇരകളാകുന്നത് പുരുഷന്മാർ": രവി മോഹൻ

വിഡിയോ പങ്കുവച്ചുകൊണ്ടായിരുന്നു രവി മോഹന്‍റെ പ്രതികരണം
actor ravi mohan opens up about cyber attack he is facing

രവി മോഹൻ

Updated on

സമൂഹമാധ‍്യമങ്ങളിലൂടെ താൻ നേരിടുന്ന സൈബർ ആക്രമണങ്ങളെ പറ്റി തുറന്നു പറഞ്ഞ് തമിഴ് നടൻ രവി മോഹൻ. സ്ത്രീകൾ പറയുന്നത് മാത്രമാണ് ശരിയെന്ന് ധരിക്കുന്ന സമൂഹത്തിൽ ഇരകളാകുന്നത് പലപ്പോഴും പുരുഷന്മാരാണെന്നായിരുന്നു അദ്ദേഹം കുറിച്ചത്.

വിഡിയോ പങ്കുവച്ചുകൊണ്ടായിരുന്നു തന്നെ തകർക്കാൻ ശ്രമിക്കുന്നവർക്ക് മറുപടിയുമായി താരം രംഗത്തെത്തിയത്. ശാന്തമായി താൻ തന്‍റെ ജീവിതം പടുത്തുയർത്തുകയാണെന്നും നിങ്ങൾക്ക് എന്താണ് പറയാനുള്ളത് അത് വീണ്ടും പറ‍യൂ എന്നായിരുന്നു താരം വ‍്യക്തമാക്കിയത്. മുൻ ഭാര‍്യയിൽ നിന്നും നേരിട്ട മാനസികവും സാമ്പത്തികവുമായ പീഡനങ്ങളെ പറ്റി താരം നേരത്തെ തന്നെ വെളിപ്പെടുത്തൽ നടത്തിയിരുന്നു.

logo
Metro Vaartha
www.metrovaartha.com