കാർ റേസിങ് പരിശീലനത്തിനിടെ നടൻ അജിത്തിന് അപകടം | Video

താരം പരുക്കുകളില്ലാതെ അദ്ഭുതകരമായി രക്ഷപ്പെട്ടതായാണ് റിപ്പോർട്ടുകൾ

ദുബായ്: തമിഴ് നടൻ അജിത്തിന്‍റെ കാർ പരിശീലനത്തിനിടെ അപകടത്തിൽപ്പെട്ടു. താരം പരുക്കുകളില്ലാതെ അദ്ഭുതകരമായി രക്ഷപ്പെട്ടതായാണ് റിപ്പോർട്ടുകൾ. കാർ അപകടത്തിൽ പെടുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

ദുബായിലെ റേസിങ് ട്രാക്കിലെ പരിശീലനത്തിനിടെ ചൊവ്വാഴ്ചയാണ് അപരടമുണ്ടായത്. 24 എച്ച് ദുബായ് 2025 എന്ന റേസിനായുള്ള തയാറെടുപ്പിലായിരുന്നു താരം.

കാർ നിയന്ത്രണം വിട്ട് സംരക്ഷണ ഭിത്തിയിൽ ഇടിച്ച് വട്ടം കറങ്ങുന്നതായി വീഡിയോയിൽ വ്യക്തമാണ്. അജിത് കുമാർ റേസിങ് എന്ന പേരിലൊരു റേസിങ് ടീം തന്നെയുണ്ട് അജിത്തിന്.

Also Watch

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com