വിവസ്ത്രനായി മരം കയറി നടൻ വിദ്യുത് ജാംവാൾ; 'യഥാർഥ മനുഷ്യൻ', വിഡിയോ വൈറൽ

ഇമോജി കൊണ്ട് സ്വകാര്യഭാഗം മറയ്ക്കുന്ന രീതിയിൽ എഡിറ്റ് ചെയ്താണ് വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്
actor Vidyut Jammwal posted nude video

വിവസ്ത്രനായി മരം കയറി നടൻ വിദ്യുത് ജാംവാൾ; 'യഥാർഥ മനുഷ്യൻ', വിഡിയോ വൈറൽ

Updated on

വില്ലൻ കഥാപാത്രങ്ങളിലൂടെ തെന്നിന്ത്യൻ പ്രേക്ഷകരുടെ മനം കവർന്ന നടനാണ് വിദ്യുത് ജാംവാൾ. കളരിപ്പയറ്റ് അഭ്യാസിയായ താരത്തിന്‍റെ സോഷ്യൽ മീഡിയ പോസ്റ്റുകൾ പലപ്പോഴും ആരാധകരെ അമ്പരപ്പിക്കാറുണ്ട്. ഇപ്പോൾ പൂർണ നഗ്നനായി മരം കയറുന്ന വിഡിയോ പോസ്റ്റ് ചെയ്തിരിക്കുകയാണ് വിദ്യുത്.

പൂർണ നഗ്നനായി ഒരു വലിയ മരത്തിൽ വലിഞ്ഞു കയറുന്ന വിദ്യുതിനെ ആണ് വിഡിയോയിൽ കാണുന്നത്. ഇമോജി കൊണ്ട് സ്വകാര്യഭാഗം മറയ്ക്കുന്ന രീതിയിൽ എഡിറ്റ് ചെയ്താണ് വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. പ്രകൃതിയുമായും ആന്തരിക അവബോധവുമായും ആഴത്തിലുള്ള ബന്ധമുണ്ടാക്കുന്നതിന്‍റെ ഭാഗമായാണ് ഇത്തരം ആക്റ്റിവിറ്റികളിൽ ഏർപ്പെടുന്നത് എന്നാണ് വിദ്യുത് പറയുന്നത്.

'കളരിപ്പയറ്റ് അഭ്യാസി എന്ന നിലയിൽ വർഷത്തിൽ ഒരിക്കൽ ഞാൻ 'സഹജ' എന്ന യോഗാഭ്യാസത്തിൽ മുഴുകാറുണ്ട്. സഹജ എന്നാൽ സ്വാഭാവികമായ വിശ്രമത്തിലേക്കും സഹജവാസനകളിലേക്കും മടങ്ങുകയും പ്രകൃതിയുമായും ആന്തരിക അവബോധവുമായും ആഴത്തിലുള്ള ബന്ധമുണ്ടാക്കുകയുമാണ്. ശാസ്ത്രീയമായി പറയുമ്പോൾ ഇത് നിരവധി ന്യൂറോ റിസപ്റ്ററുകളേയും പ്രോപ്രിയോസെപ്റ്ററുകളേയും സജീവമാക്കുന്നു. ഇത് സെൻസറി ഫീഡ്ബാക്കിനെ വർധിപ്പിക്കുകയും സന്തുലിതാവസ്ഥയേയും ഏകോപനത്തേയും മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ഇത് ശരീരത്തെ കുറിച്ചുള്ള അവബോധവും ഏകാഗ്രതയും വർധിപ്പിക്കുകയും ചെയ്യും.' -വിദ്യുത് തുടർന്നു.

എന്തായാലും ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് വിഡിയോ. നിരവധി പേരാണ് കമന്‍റുമായി എത്തിയിരിക്കുന്നത്. 'ടാർസൻ പോലും ഒരു കഷ്ണം തുണി ഉടുക്കാറുണ്ട്. നിങ്ങൾ മറ്റൊരു ലോകത്താണ്‌' എന്നാണ് ഒരാൾ കുറിച്ചത്. 'മരത്തിൽ കയറാൻ പൂർണനഗ്നനാകേണ്ട ആവശ്യം ഉണ്ടായിരുന്നോ?' എന്ന് മറ്റൊരാൾ ചോദിച്ചു. താരത്തിനെ പിന്തുണച്ചുകൊണ്ടും നിരവധി പേർ എത്തുന്നുണ്ട്. യഥാർഥ മനുഷ്യനായി ജീവിക്കുകയാണ് വിദ്യുത് എന്നാണ് ഒരാൾ കമന്‍റ് ചെയ്തത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com