

'ജനനായകൻ' പൊങ്കലിന് തിയേറ്ററിലെത്തിക്കാൻ തീവ്ര ശ്രമം: നിർമാതാക്കൾ സുപ്രീം കോടതിയിൽ
ചെന്നൈ: വിജയ് ചിത്രം ജനനായകൻ പൊങ്കലിന് തിയെറ്ററിലെത്തിക്കാൻ തീവ്ര ശ്രമം. സെൻസർ സർട്ടിഫിക്കറ്റ് വിഷയത്തിൽ മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവിനെതിരേ നിർമാതാക്കൾ സുപ്രീം കോടതിയെ സമീപിക്കും. പൊങ്കലിന് ചിത്രം തിയെറ്ററിലെത്തിച്ചില്ലെങ്കിൽ വൻ നഷ്ടം നേരിടേണ്ടി വരുമെന്ന് കാട്ടിയാണ് നീക്കം.
സിനിമയ്ക്ക് യു/എ സർട്ടിഫിക്കറ്റ് നൽകണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് താത്ക്കാലികമായി സ്റ്റേ ചെയ്യുകയായിരുന്നു. കേസ് 21നു വീണ്ടും പരിഗണിക്കാനിരിക്കെയാണു നിർമാതാക്കൾ സുപ്രീംകോടതിയെ സമീപിച്ചത്.