
ചെന്നൈ: നടനും ഡി.എം.ഡി.കെ നേതാവുമായ വിജയകാന്ത് ആശുപത്രിയിൽ. തൊണ്ടയിലെ അണുബാധയെ തുടർന്ന് ശനിയാഴ്ച വൈകിട്ട് ചെന്നൈയിലെ പോരൂരിലുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
എന്നാൽ പതിവ് പരിശോധനക്ക് വേണ്ടി ആശുപത്രിയിൽ പ്രവേശിപ്പിച്ചതാണെന്നും രണ്ട് ദിവസത്തിനുള്ളിൽ വീട്ടിലേക്ക് മടങ്ങിയെത്തുമെന്നും ഡിഎംഡികെ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് ഏറെനാളുകളായി വീട്ടിൽ വിശ്രമിക്കുകയായിരുന്നു താരം. കുടംബത്തോടൊപ്പം ദീപാവലി ആഘോഷിക്കുന്ന വിജയ കാന്തിൻ്റെ ചിത്രം സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടിയിരുന്നു. തീരെ അവശനിലയിലായിരുന്നു ക്യാപ്റ്റൻ്റെ രൂപം. ചിത്രത്തിന് താഴെ നിരവധി ആരാധകർ രോഗശാന്തി നേർന്നിരുന്നു.