"എഴുന്നേറ്റ് നിൽക്കാൻ നാലാളുടെ സഹായം വേണ്ടി വരുന്നവർ പൊതുവേദിയിൽ ലഹരിയെ പറ്റി പറയുന്നത് കോമഡിയാണ്": വിനായകൻ

സിനിമ നിന്നെയൊക്കെ മയക്കുന്നതു കൊണ്ടല്ലേടാ മക്കളേയും അതിലേക്കു തള്ളി കയറ്റി വിട്ട് കാശുണ്ടാക്കാൻ നോക്കുന്നതെന്നും വിനായകൻ ഫെയ്സ്ബുക്കിൽ കുറിച്ചു
actor vinayakan against anti drug advocates
വിനായകൻ
Updated on

ലഹരിക്കെതിരേ സംസാരിക്കുന്നവരെ രൂക്ഷമായി വിമർശിച്ച് നടൻ വിനായകൻ. സോഷ‍്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിലൂടെയായിരുന്നു താരം വിമർശനം ഉന്നയിച്ചത്.

മദ‍്യപിച്ച് സ്വന്തം ആരോഗ‍്യം നഷ്ടപ്പെടുത്തി എഴുന്നേറ്റു നിൽക്കാൻ സഹായം വേണ്ടവരാണ് പൊതുവേദിയിൽ വന്നിരുന്ന് ലഹരിയെ പറ്റി സംസാരിക്കുന്നത്. അത് കോമഡിയാണെന്നും ദുരന്തമാണെന്നും വിനായകൻ പറഞ്ഞു.

"കള്ളടിച്ച് മൂത്ത് പഴുത്ത് സകലതും അടിച്ചു പോയ, എഴുന്നേറ്റ് നിൽക്കാൻ നാലാളുടെ സഹായം വേണ്ടി വരുന്നവന്മാർ പൊതു വേദിയിൽ വന്നിരുന്ന് ഡ്രഗിനെ പറ്റി പറയുന്നത് കോമഡിയാണ്. ദുരന്തവും. മയക്കുന്നതെല്ലാം മയക്കുമരുന്നാണ്. കള്ളാണേലും കഞ്ചാവാണേലും പെണ്ണാണേലും.

സ്വന്തമായി പൊങ്ങാനാവാതെ മറ്റുള്ളവരുടെ തോളിൽ തൂങ്ങി പൊതുവേദിയിൽ വന്നിരുന്ന്, ടെക്നോളജിയെ കുറിച്ച് ഒന്നും അറിയാത്ത നീയാണോ യുവതീ യുവാക്കളെ ഉപദേശിക്കുന്നത്.

ചത്ത ഈ ശവങ്ങളെ പൊതുവേദിയിൽ കൊണ്ടുവന്ന് ഇരുത്തല്ലേ. ചാകാറാറായാൽ വീട്ടിൽ പോയിരുന്ന് ചത്തോളണം. സിനിമ നിന്നെയൊക്കെ മയക്കുന്നതു കൊണ്ടല്ലേടാ മക്കളേയും അതിലേക്കു തള്ളി കയറ്റി വിട്ട് കാശുണ്ടാക്കാൻ നോക്കുന്നത്. നീയൊക്കെയല്ലേടാ യഥാർഥ ഡ്രഗ് അഡിക്റ്റ്" വിനായകൻ ഫെയ്സ്ബുക്കിൽ കുറിച്ചു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com