
കൊല്ലം: നടൻ വിനായകനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊല്ലത്തെ പഞ്ചനക്ഷത്ര ഹോട്ടലിൽ പ്രശ്നമുണ്ടാക്കിയതിനാണ് നടനെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. അഞ്ചാലുംമൂട് പൊലീസാണ് കസ്റ്റഡിയിലെടുത്തത്.
തുടർന്ന് വൈദ‍്യപരിശോധനയ്ക്ക് വിധേയമാക്കി. പൊലീസ് സ്റ്റേഷനിലും വിനായകൻ ബഹളം വച്ചു. മുമ്പ് സമാന കേസിൽ വിനായകനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിൽ ബഹളം വച്ചതിനെ തുടർന്നായിരുന്നു വിനായകനെ അറസ്റ്റ് ചെയ്തത്. തുടർന്ന് ജാമ‍്യത്തിൽ വിട്ടയക്കുകയായിരുന്നു. അന്ന് വിനായകൻ ലഹരി ഉപയോഗിച്ചാണ് പ്രശ്നങ്ങൾ ഉണ്ടാക്കിയതെന്നായിരുന്നു പൊലീസിന്‍റെ ആരോപണം.