'അഹങ്കാരം കയറിയപ്പോൾ ഒഴിവാക്കിയ സിനിമ കാനിലെത്തി'; വെളിപ്പെടുത്തലുമായി നടി വിൻസി|Video

മുകളിലേക്ക് പോയിരുന്ന ഞാൻ ഇപ്പോൾ താഴെ എത്തി നിൽക്കുകയാണ്.

അഹങ്കാരം കയറിയപ്പോൾ ഒഴിവാക്കി വിട്ട സിനിമയാണ് കാൻസ് ഫിലിം ഫെസ്റ്റിവലിൽ കൈയടി നേടിയ ഓൾ വി ഇമാജിൻ ആസ് ലൈറ്റ് എന്ന വെളിപ്പെടുത്തലുമായി നടി വിൻസി അലോഷ്യസ്. സിനിമയുടെ അണിയറപ്രവർത്തകർ തനിക്കരികിലെത്തിയപ്പോൾ തനിക്കു പറ്റിയ സിനിമയല്ലെന്ന് പറഞ്ഞ് ഒഴിവാക്കി വിടുകയായിരുന്നു. ഇന്ന് എല്ലാവരും ആ സിനിമയെക്കുറിച്ച് സംസാരിക്കുന്നു. ഒരു ചടങ്ങിൽ സംസാരിക്കുന്നതിനിടെയാണ് വിൻസി ഇക്കാര്യം വെളിപ്പെടുത്തിയത്. പ്രസംഗത്തിന്‍റെ വീഡിയോയും പ്രചരിക്കുന്നുണ്ട്.

കഴിവുണ്ടെങ്കിൽ എത്തുമെന്ന അഹങ്കാരമായിരുന്നു.. അതിന്‍റെ ഒരു ഉദാഹരണം പറയാം. മാതാപിതാക്കളോട് പോലും ഇക്കാര്യം പറഞ്ഞിട്ടില്ല. അഹങ്കാരം കേറിയ സമയത്താണ് ആ സിനിമ എന്നെത്തേടിയെത്തിയത്. തനിക്കു പറ്റിയതല്ലെന്ന് പറഞ്ഞ് ഒഴിവാക്കി വിട്ടു. ഇന്ന് ആ സിനിമ കാനിൽ എത്തി നിൽക്കുന്നു, എന്നാണ് ഓൾ വി ഇമാജിൻ ആസ് ലൈറ്റിന്‍റെ പേരെടുത്തു പറഞ്ഞു കൊണ്ട് വിൻസി വെളിപ്പെടുത്തിയത്.

മുകളിലേക്ക് പോയിരുന്ന ഞാൻ ഇപ്പോൾ താഴെ എത്തി നിൽക്കുകയാണ്. ഉള്ളിൽ വിശ്വാസം വേണം. പ്രാർഥനയ്ക്ക് വലിയ പ്രാധാന്യമുണ്ട്. മനസിൽ നന്മയുണ്ടായിരുന്ന കാലത്ത് ആഗ്രഹിച്ചിരുന്നിടത്ത് ഞാൻ എത്തിയിരുന്നു. പ്രാർഥന കുറച്ച, പ്രാർഥന ഇല്ലാതിരുന്ന കാലമുണ്ട്. അപ്പോഴത്തെ വ്യത്യാസം പ്രകടമാണ്. അതിൽ നിന്നെല്ലാം മാറി നിന്നപ്പോൾ ഞാനെവിടെയു എത്തിയിട്ടില്ല എന്നും താരം പറയുന്നു.

Trending

No stories found.

More Videos

No stories found.
logo
Metro Vaartha
www.metrovaartha.com