അടിമുടി മാറ്റം; സുജ കാർത്തികയുടെ ചിത്രങ്ങൾ കണ്ട് ഞെട്ടി ആരാധകർ

തന്‍റെ 39 -ാം പിറന്നാൾ ആഘോഷങ്ങളുടെ ഭാഗമായി താരം ഇസ്റ്റഗ്രാമിൽ നിറഞ്ഞിരിക്കുകയാണ്
actoress suja karthika leatest look
സുജ കാർത്തിക
Updated on

ബാലതാരമായെത്തി മലയാളി മനസുകളിൽ ഇടം പിടിച്ച നടിയാണ് സുജ കാർത്തിക. 2002 ലെ മലയാളി മാമന് വണക്കമെന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലേക്കെത്തിയ സുജ പിന്നീടങ്ങോട്ട് നരവധി ചിത്രങ്ങളിൽ സഹ നടിയായും അഭിനയിച്ചിട്ടുണ്ട്. നേരറിയാന്‍ സിബിഐ, അച്ഛനുറങ്ങാത്ത വീട്, മാമ്പഴക്കാലം, നാട്ടുരാജാവ്, റണ്‍വേ, പാഠം ഒന്ന് ഒരു വിലാപം എന്നിങ്ങനെ 25-ഓളം ചിത്രങ്ങളുടെ ഭാഗമായി. 2007 ൽ പുറത്തിറങ്ങിയ നാദിയ കൊല്ലപ്പെട്ട രാത്രി എന്ന ചിത്രത്തിനു ശേഷം ഇടവേളയെടുത്ത സുജ പിന്നീട് 2010 ൽ വിവാഹതയായി വിദേശത്തേക്ക് പോവുകയായിരുന്നു.

ഇപ്പോഴിതാ തന്‍റെ 39 -ാം പിറന്നാൾ ആഘോഷങ്ങളുടെ ഭാഗമായി താരം ഇസ്റ്റഗ്രാമിൽ നിറഞ്ഞിരിക്കുകയാണ്. എന്നെ ഓര്‍ത്തതിന് നന്ദി, പിറന്നാള്‍ ദിനത്തില്‍ ആശംസ അറിയിച്ചവരോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. ഈ ദിനം സ്‌പെഷ്യലാക്കി മാറ്റിയത് ഭര്‍ത്താവാണ്. എനിക്ക് 40 വയസായോ എന്നല്ലെ നിങ്ങൾക്ക് അറിയേണ്ടത്. അതിനുള്ള ഉത്തരം ഈ ചിത്രത്തിലുണ്ട്. അവസാനത്തെ ചിത്രം നോക്കിയാൽ മതിയാവുമെന്നാണ് താരം കുറിച്ചിരിക്കുന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com