'സിംഗിൾ മദർ' ആയതോടെ ശക്തയായി, അതു മാത്രമായിരുന്നു എന്‍റെ മുന്നിലുള്ള വഴി: തുറന്നു പറച്ചിലുമായി നടി ഭാമ

2020 ലായിരുന്നു അരുണുമായുള്ള ഭാമയുടെ വിവാഹം. അടുത്തിടെയായി ഇരുവരും പിരിഞ്ഞെന്ന തരത്തിലുള്ള വാർത്തകൾ പ്രചരിക്കുന്നുണ്ടായിരുന്നു
'സിംഗിൾ മദർ' ആയതോടെ ശക്തയായി, അതു മാത്രമായിരുന്നു എന്‍റെ മുന്നിലുള്ള വഴി: തുറന്നു പറച്ചിലുമായി നടി ഭാമ
Actress BhamaFile image
Updated on

താനിപ്പോൾ സിംഗിൾ മദറാണെന്ന് വെളിപ്പെടുത്തി നടി ഭാമ. ഇൻസ്റ്റഗ്രാമിൽ മകൾ ഗൗരിക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ചുകൊണ്ടായിരുന്നു താരത്തിന്‍റെ തുറന്നു പറച്ചിൽ. ഒരു സിംഗിൾ മദറായതോടെ താൻ കൂടുതൽ ശക്തയായെന്നും അതു മാത്രമായിരുന്നു തന്‍റെ മുന്നിലെ വഴിയെന്നും ഭാമ കുറിച്ചു.

2020 ലായിരുന്നു അരുണുമായുള്ള ഭാമയുടെ വിവാഹം. അടുത്തിടെയായി ഇരുവരും പിരിഞ്ഞെന്ന തരത്തിലുള്ള വാർത്തകൾ പ്രചരിക്കുന്നുണ്ടായിരുന്നു. എന്നാൽ ഇരുവരും ഇതിനോട് പ്രതികരിച്ചിരുന്നില്ല. ഭാമ തന്‍റെ പേരിനൊപ്പമുണ്ടായിരുന്ന ഭർത്താവിന്‍റെ പേര് മാറ്റിയിരുന്നു. മാത്രമല്ല സമൂഹിക മാധ്യമങ്ങളിൽ നിന്നും ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ പിൻവലിക്കുകയും ചെയ്തിരുന്നു. ഇതാണ് പിരിഞ്ഞെന്ന അഭ്യൂഹങ്ങളിലേക്ക് നയിച്ചത്. ഇതിനു പിന്നാലെയാണ് ഇപ്പോൾ താൻ സിംഗിൾ മദറാണെന്ന വെളിപ്പെടുത്തലുമായി ഭാമ എത്തിയിരിക്കുന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com