'ജി ഫോർ ഗൗരി', മകളുടെ മുഖം വെളിപ്പെടുത്തി ഭാമ

മകളെ ചേർത്തുപിടിച്ച് നെറുകയിൽ ചുംബിക്കുന്ന ചിത്രമാണ് നടി സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്
actress bhama shared a photo with her daughter

'ജി ഫോർ ഗൗരി', മകളുടെ മുഖം വെളിപ്പെടുത്തി ഭാമ

Updated on: 

ഒരുകാലത്ത് മലയാള സിനിമയിൽ ഏറെ ആരാധകരുണ്ടായിരുന്ന നടിയാണ് ഭാമ. സിനിമയിൽ അത്ര സജീവമല്ലെങ്കിലും താരം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്ന ചിത്രങ്ങളെല്ലാം വൈറലാവാറുണ്ട്. ഇപ്പോൾ ആദ്യമായി മകളുടെ മുഖം വെളിപ്പെടുത്തിയിരിക്കുകയാണ് ഭാമ.

മകളെ ചേർത്തുപിടിച്ച് നെറുകയിൽ ചുംബിക്കുന്ന ചിത്രമാണ് നടി സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. ജി ഫോർ ഗൗരി എന്ന ക്യാപ്ഷനോടെയാണ് ചിത്രം പങ്കുവച്ചത്. നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്‍റുമായി എത്തുന്നത്. മകൾ അമ്മയെ പോലെ തന്നെയുണ്ട് എന്നാണ് കമന്‍റുകൾ. മകളുടെ ചിത്രം ഭോമ പോസ്റ്റ് ചെയ്യാറുണ്ടെങ്കിലും മുഖം വെളിപ്പെടുത്തുന്നത് ആദ്യമായാണ്. എന്തായാലും ആരാധകരുടെ മനം കവരുകയാണ് ചിത്രം.

2020ലാണ് ഭാമ വിവാഹിതയാവുന്നത്. കഴിഞ്ഞ വർഷം മേയിൽ താനൊരു സിംഗിൾ മദർ ആണെന്ന് നടി വെളിപ്പെടുത്തുകയായിരുന്നു. സിംഗിൾ മദർ ആകുന്നതുവരെ താൻ ഇത്രയും കരുത്തുള്ളവളാണെന്ന് അറിയില്ലായിരുന്നു എന്നാണ് ഭാമ കുറിച്ചത്. ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യം എന്ന ചിത്രത്തിലൂടെയാണ് ഭാമ അഭിനയ രംഗത്തേക്ക് എത്തുന്നത്. 2025ൽ പുറത്തിറങ്ങിയ സുമതി വളവ് ആയിരുന്നു അവസാന ചിത്രം.

logo
Metro Vaartha
www.metrovaartha.com