മമിതയും ഹാരികയും
തെന്നിന്ത്യയിലെ ലക്കി നായികയായി മാറിയിരിക്കുകയാണ് മലയാളത്തിന്‍റെ സ്വന്തം മമിത ബൈജു. സൂര്യ നായകനായി എത്തിയ വിശ്വനാഥ് ആൻഡ് സൺസ് എന്ന ചിത്രത്തിലെ മമിതയുടെ പ്രകടനം വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോൾ താരത്തെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് നടി ഹാരിക.
താൻ കണ്ടിട്ടുള്ളതിൽവച്ച് ഏറ്റവും പാവവും ഒരുപാട് സ്നേഹമുള്ള മനസിന് ഉടമയുമാണ് മമിത എന്നാണ് ഹാരിക പറയുന്നത്. ഇന്നത്തെ കാലത്ത് ഇങ്ങനെയൊരു നടിയെ കാണാൻ സാധിക്കുന്നതുതന്നെ അപൂർവമാണെന്നും അവർ കൂട്ടിച്ചേർത്തു. വിശ്വനാഥൻ ആൻഡ് സൺസ് എന്ന ചിത്രത്തിൽ ഹാരിക വളരെ പ്രധാനപ്പെട്ട ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. ഷൂട്ടിങ് സെറ്റിൽ നിന്ന് മമിതയ്ക്കൊപ്പമുള്ള ചിത്രങ്ങൾക്കൊപ്പമാണ് കുറിപ്പ്.
മമിതയ്ക്കൊപ്പം അഭിനയിക്കാൻ സാധിച്ചത് വളരെ സന്തോഷം തരുന്ന അനുഭവമായിരുന്നു. നിങ്ങൾക്ക് കാണാൻ കഴിയുന്നതിൽവച്ച് ഏറ്റവും സ്നേഹമുള്ളത് ആത്മാർത്ഥതയുമുള്ള വ്യക്തിയായിക്കും അവൾ. സൗന്ദര്യത്തിനൊപ്പം അവരുടെ കഴിവും സമർപ്പണബോധവും എടുത്തുപറയേണ്ടതാണ്. ഇത്രയും കഴിവും കഠിനാധ്വാനവും സ്വാഭാവിക സൗന്ദര്യവും ഒത്തുചേർന്ന ഒരു നടിയെ ഇക്കാലത്ത് കാണാൻ സാധിക്കുക എന്നതു തന്നെ അപൂർവമാണ്. അവളുടെ പൊസിറ്റീവ് എനർജി കാരണം സെറ്റിൽ ഓരോ ദിവസവും രസകരമായിരുന്നു. ഇത്രയും കഴിവും സൗന്ദര്യവും നല്ല മനസിന് ഉടമയുമായ ഒരാൾക്കൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. - ഹാരിക കുറിച്ചു.