ഞങ്ങൾ ഒന്നല്ല, രണ്ടാണെന്ന് ജയശ്രീ, ഇരട്ടക്കുട്ടികളെ തിരിച്ചറിയാൻ ഇത്ര ബുദ്ധിമുട്ടില്ലെന്ന് ആരാധകർ

കറുത്ത പക്ഷികളിലെ കുട്ടി താൻ അല്ലെന്നും അത് മാളവികയാണ് എന്നുമാണ് ജയശ്രീ വ്യക്തമാക്കിയത്
actress jayasree sivadas video

മാളവിക നായർ, ജയശ്രീ ശിവദാസ്

Updated on: 

ബാലതാരമായി എത്തി മലയാളത്തിന്‍റെ നായിക പദവിയിലേക്ക് ഉയർന്നുവരുന്ന നടിയാണ് ജയശ്രീ ശിവദാസ്. ഭ്രമരം, ആക്ഷൻ ഹീറോ ബിജു തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയമായ വേഷത്തിൽ ജയശ്രീ എത്തിയിരുന്നു. എന്നാൽ വർഷങ്ങളായി ആരാധകർക്കുള്ള സംശയത്തിന് വ്യക്തത വരുത്തിയിരിക്കുകയാണ് താരം. ജയശ്രീയെ പോലെ ബാലതാരമായി എത്തി നായിക പദവിയിലേക്ക് ഉയർന്ന മാളവിക നായരുമായുള്ള സാമ്യതയെക്കുറിച്ചാണ് നടി സംസാരിച്ചത്.

കറുത്ത പക്ഷികളിലെ കുട്ടി താൻ അല്ലെന്നും അത് മാളവികയാണ് എന്നുമാണ് ജയശ്രീ വ്യക്തമാക്കിയത്. തന്നെയും മാളവികയേയും എല്ലാവർക്കും മാറിപ്പോകും. ഞങ്ങൾ ഒന്നല്ല രണ്ടാണ്. കറേ കാലമായി ഞങ്ങൾ ചെയ്തുകൊണ്ടിരിക്കുന്ന കഥാപാത്രങ്ങളെ അങ്ങോട്ടും ഇങ്ങോട്ടും മാറി ചോദിക്കാറുണ്ട് എന്നാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വിഡിയോയിൽ ജയശ്രീ പറഞ്ഞത്.

ബാലതാരമായി രണ്ടു പേർക്കും സംസ്ഥാന അവാർഡ് കിട്ടിയിട്ടുണ്ടെന്നും ഇരേ സമയത്താണ് ഇരുവരും കരിയർ സ്റ്റാർട്ട് ചെയ്തതെന്നും ജയശ്രീ പറഞ്ഞു. വിഡിയോയ്ക്ക് കമന്‍റുമായി നിരവധി പേരാണ് എത്തുന്നത്. ഇരട്ടക്കുട്ടിയെ തിരിച്ചറിയാൻ ഇത്ര ബുദ്ധിമുട്ടില്ല എന്നായിരുന്നു ഒരാളുടെ കമന്‍റ്. ഒരമ്മ പെറ്റ കൂട്ടുകാരികൾ ആണെന്ന് തോന്നുന്നു എന്നും കമന്‍റുകളുണ്ട്.

logo
Metro Vaartha
www.metrovaartha.com