

ലെന
file pic
മനുഷ്യ ജീവിതവുമായി ബന്ധപ്പെട്ട ഒട്ടേറെ കാര്യങ്ങൾ പറയാറുള്ള വ്യക്തിയാണ് നടി ലെന. പലപ്പോഴും ഇത് ട്രോളുകൾക്കും വഴി വയ്ക്കാറുണ്ട്. ഇപ്പോഴിതാ, പുനർ ജന്മത്തേക്കുറിച്ചുള്ള ലെനയുടെ പ്രതികരണമാണ് വൈറലായിരിക്കുന്നത്.
തനിക്ക് പുനർജന്മത്തെക്കുറിച്ച് കുറേ കാഴ്ചപ്പാടുണ്ടെന്നും നമുക്ക് ഒരിക്കലും മരണം സംഭവിക്കില്ല, മരണം സംഭവിക്കുന്നത് ശരീരത്തിന് മാത്രമാണെന്നുമാണ് ലെന പറയുന്നത്. "മരണം സംഭവിക്കുന്നത് ശരീരത്തിന് മാത്രമാണ്. അല്ലാതെ നിങ്ങൾക്കല്ല. അപ്പോൾ നിങ്ങൾക്ക് മരണമില്ല. നമ്മൾ എന്ത് കാണുന്നോ അതാണ് കാഴ്ച.
ഈ ബാൽക്കണിയിൽ നിന്ന് കാണുന്ന കാഴ്ചയല്ല മറ്റൊരു ബാൽക്കണിയിൽ നിന്ന് കാണുന്നത്. അത്രയേ വ്യത്യാസമുള്ളൂ. അങ്ങനെ നോക്കുമ്പോൾ മരണത്തിന് ശേഷമുള്ള ജീവിതം എന്താണെന്ന് ചോദിച്ചാൽ, മരണം സംഭവിക്കുന്നത് ശരീരത്തിന് മാത്രമാണ്.
ശരിക്കും മരണം എന്താണ് ?. ഞാൻ എന്‍റെ ശരീരമല്ല, ഞാൻ എന്റെ മനസല്ല. അപ്പോൾ ആരാണ് ഞാൻ. ശരീരത്തെയും മനസിനെയും തമ്മിൽ ചലിപ്പിക്കുന്ന ജീവനാണ് ഞാൻ. ബോധമുള്ള ഊർജത്തെയാണ് ജീവൻ എന്ന് പറയുന്നത്. ഇന്ത്യൻ മിത്തോളജി പറയുന്നതനുസരിച്ച്, ബോധമുള്ള ഊർജം ശിവനും ശക്തിയുമാണ്. ശക്തിയാണ് ഊർജം. അതാണ് ജീവിതം രൂപപ്പെടുത്തുന്നത് ശക്തിയാണ്. ബോധമുള്ള ഊർജമാണ് ജീവിതം. അത് ചലിപ്പിക്കുന്നതാണ് ശരീരം. ഈ ജീവിനാണ് ഞാൻ. എന്‍റെ ശരീരം എന്‍റെ മനസ് എന്ന് അവകാശപ്പെടുന്നത് ഞാൻ.
അതായത് ഞാനെന്നുവച്ചാൽ ജീവൻ. ഞാൻ ജീവനാണെങ്കിൽ എനിക്ക് മരണമില്ല. ജീവന് മരണമില്ല, ഈ ജീവനായ ഞാൻ ശരീരത്തെ വിട്ടുപോകുമ്പോൾ, ആ ശരീര മരിച്ചു എന്ന് പറയും. മരണം സംഭവിക്കുന്നത് ശരീരത്തിനാണ്. ശരീരത്തിന് മരണത്തെ നല്ല ഭയമാണ്", ലെന പറയുന്നു.