"കഴിഞ്ഞ 2 വർഷമായി സിന്ധുവുമായി പിരിഞ്ഞ് താമസിക്കുകയാണ്, ഇനി ഒരുമിക്കാൻ സാധ്യതയില്ല''; മനു വർമ

പ്രണയിച്ച് വിവാഹം കഴിച്ചവരാണ് മനുവും സിന്ധുവും
actress manu varma and sindh move to divorce

മനു വർമ | സിന്ധു വർമ

Updated on

താനും ഭാര്യ സിന്ധുവും കഴിഞ്ഞ 2 വർഷമായി പിരിഞ്ഞ് താമസിക്കുകയാണെന്ന വെളിപ്പെടുത്തലുമായി നടൻ മനു വർമ. വിവാഹമോചനകേസ് കോടതിയുടെ പ​രി​ഗണനയിലാണെന്നും ഇനി ഒരുമിക്കാനുള്ള സാധ്യത കുറവാണെന്നും സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലൂടെ അദ്ദേഹം വെളിപ്പെടുത്തി.

പ്രണയിച്ച് വിവാഹം കഴിച്ചവരാണ് മനുവും സിന്ധുവും. സീരിയലിലും സിനിമയിലുമെല്ലാം സാന്നിധ്യം അറിയിച്ചിട്ടുള്ള നടിയാണ് സിന്ധു. നടന്‍ ജഗന്നാഥ വര്‍മയുടെ മകനാണ് മനു വർമ. 25 വർഷം നീണ്ട ദാമ്പത്യ ജീവിതത്തിന് ശേഷമാണ് ഇരുവരും പിരിയുന്നത്.

ഇതിലും സ്നേഹിച്ച് ജീവിച്ചവരും പ്രണയിച്ച് കല്യാണം കഴിച്ചവരുമൊക്കെ പിരിയുന്നുണ്ടല്ലോ. എല്ലാം പാർട്ട് ഓഫ് ദ ഗെയിം ആണ്. ഇപ്പോൾ‌ പിന്നെ ഇതൊരു പാഷനാണല്ലോ. പക്ഷേ ഫാമിലി കോർട്ടിൽ പോയാലുള്ള ബുദ്ധിമുട്ട് അവിടെ ചെന്നാല്ലേ അറിയൂ. കുടുംബ കോടതിയില്‍ പോകുന്നതിന്‍റെ ബുദ്ധിമുട്ട് അവിടെ ചെന്നാലേ അറിയൂ. ആയിരക്കണക്കിന് കേസാണ് ഒരു ദിവസം വരുന്നത്. ജഡ്ജ് ചില സമയത്ത് തലവേദനയെടുത്ത് ഇരിക്കുന്നത് കാണാമെന്നും അദ്ദേഹം പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com