actress mohini reveals ar rahman fandom

മോഹിനി | റഹ്മാൻ

റഹ്മാനോട് പ്രണയമായിരുന്നു, വിവാഹം കഴിക്കാൻ ആഗ്രഹിച്ചിരുന്നു, പക്ഷേ...! തുറന്നു പറഞ്ഞ് മോഹിനി

"ദിലീപായി തന്നെ ഇരുന്നാൽ മാതിയായിരുന്നു റഹ്മാനാവണ്ടായിരുന്നു"
Published on

എ.ആർ. റഹ്മാനോടുള്ള കടുത്ത ആരാധയെക്കുറിച്ച് വെളിപ്പെടുത്തി നടി മോഹിനി. തനിക്ക് റഹ്മാനെ വിവാഹം കഴിക്കാൻ ആഗ്രഹമുണ്ടായിരുന്നെന്നും പലരും ഇക്കാര്യം പറഞ്ഞ് തന്നെ കളിയാക്കുമായിരുന്നെന്നും മോഹിനി പറഞ്ഞു. വീട്ടുകാർ ചിലപ്പോൾ എതിർപ്പില്ലാതെ സമ്മതിക്കുമായിരുന്നു, പക്ഷേ അവരോട് പറയാനായില്ലെന്നും മോഹിനി പറയുന്നു.

ഒരു സ്വകാര്യ യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിലാണ് നടിയുടെ വെളിപ്പെടുത്തൽ. റഹ്മാനെ ഒറ്റത്തവണ മാത്രമാണ് നേരിൽ കാണാൻ കഴിഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്‍റെ മലേഷ്യയിലെ സംഗീത പരിപാടിക്ക് താനായിരുന്നു ആങ്കറെന്നും അന്നാണ് ആദ്യമായി റഹ്മാനെ നേരിൽ കണുന്നതെന്നും മോഹിനി പറഞ്ഞു. പരിപാടി കഴിഞ്ഞ് ഫ്ലൈറ്റിൽവച്ച് അദ്ദേഹം തന്നോട് ഹലോ പറഞ്ഞു. ഫ്ലൈറ്റിൽ ഒരുപാട് ആർട്ടിസ്റ്റുകൾ ഉണ്ടായിട്ടും തന്നോട് മാത്രമാണ് ഹലോ പറഞ്ഞത്. അത് ഒപ്പമുള്ളവർക്കെല്ലാം അസൂയായി.

ലക്ഷ്മി ചേച്ചി (തമിഴ് നടി ലക്ഷ്മി) തന്നെ എപ്പോഴും കളിയാക്കുമായിരുന്നെന്നും മോഹിനി പറയുന്നു. ബിരിയാണി ഉണ്ടാക്കാനൊക്കെ പഠിച്ചോ നീ, റഹ്മാന് അതാണ് ഇഷ്ടമെന്നൊക്കെ ചേച്ചി പറയുമായിരുന്നു. എ.ആർ റഹ്മാൻ ഫാൻ ആയിരുന്നു. അദ്ദേഹം ദിലീപായിത്തന്നെ തുടർന്നാൽ മതിയായിരുന്നു. എങ്കിൽ, അദ്ദേഹത്തെ ഇഷ്ടമാണെന്ന് വീട്ടിൽ പറയാമായിരുന്നു. അവര് സമ്മതിച്ചേനെ. ഞങ്ങൾ തമ്മിൽ വലിയ പ്രായവ്യത്യാസവും ഇല്ലായിരുന്നുവെന്നും മോഹിനി പറയുന്നു.

മലയാളികൾക്കും സുപരിചിതയായ നടിയാണ് മോഹിനി. പഞ്ചാബി ഹൗസ്, പരിണയം, ഗസല്‍, നാടോടി തുടങ്ങി നിരവധി മലയാള ചിത്രങ്ങൾ മോഹിനി ചെയ്തിട്ടുണ്ട്. തെന്നിന്ത്യയിലെ എല്ലാ ഭാഷകളിലും ഹിന്ദിയിലും മോഹിനി അഭിനയിച്ചിട്ടുണ്ട്. മഹാലക്ഷ്മി ശ്രീനിവാസൻ എന്നാണ് യഥാർഥ പേര്. 23 -ാം വയസ്സിൽ, അമേരിക്കയില്‍ വ്യവസായിയായ ഭരതിനെ വിവാഹം കഴിച്ച മോഹിനി യു.എസിലേക്ക് താമസം മാറിയിരുന്നു. പിന്നീട് അഭിനയ രംഗത്തുനിന്നും വിട്ടു നിന്നിരുന്നു.

logo
Metro Vaartha
www.metrovaartha.com