100 പവൻ തന്നാൽ ഡിവോഴ്സ് തരാമെന്നായിരുന്നു നിലപാട്, വസ്ത്രം മാറുന്ന ഫോട്ടോ സുഹൃത്തുക്കൾക്ക് ‍നൽകി; മുൻഭർത്താവിനെക്കുറിച്ച് നടി

എനിക്ക് ഡിവോഴ്സ് കിട്ടിയ ദിവസമാണ് എന്‍റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ ദിവസമെന്നാണ് മോനിഷ പറയുന്നത്
actress monisha cs reveal her bad experience about his ex husband

നടി മോനിഷയും മുൻ ഭർത്താവും

Updated on

മഞ്ഞുരുകും കാലം എന്ന സീരിയലിലെ ജാനിക്കുട്ടി എന്ന കഥാപാത്രത്തിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായ നടിയാണ് മോനിഷ. പിന്നീട് തമിഴ് സീരിയലുകളിലൂടെ സജീവമായ നടി ഇപ്പോള്‌ തമിഴിലെ സെക്കന്‍റ് ലവ് എന്ന ഷോയിൽ സജീവമാണ്. ഈ വേദിയിൽ വച്ച് മോനിഷ തന്‍റെ മുൻ ഭർത്താവിനെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാവുന്നത്.

തനിക്ക് ഡിവോഴ്സ് കിട്ടിയ ദിവസമാണ് തന്‍റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ ദിവസമെന്നാണ് മോനിഷ പറയുന്നത്. എട്ടുവർഷം നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് തനിക്ക് വിവാഹമോചനം ലഭിച്ചത്. വഴക്കിടാനായി അയാൾ എപ്പോഴും കാരണങ്ങൾ കണ്ടെത്തുമായിരുന്നെന്നും അതിനായി അയാൾ തൻ വസ്ത്രം മാറുന്നതും കിടക്കപങ്കിടുന്നതുമായ ഫോട്ടോകൾ സുഹൃത്തുക്കൾക്ക് അ‍യച്ചു നൽകുമായിരുന്നെന്നും മോനിഷ പറയുന്നു.

സുഹൃത്തുക്കൾ വിളിച്ച് നിന്‍റെ ഇത്തരത്തിലുള്ള ചിത്രങ്ങൾ കണ്ടുവെന്ന പറയുമ്പോൾ മാത്രമാണ് താനീ കാര്യത്തെക്കുറിച്ച് അറിയുന്നത്. ഇത്രയ്ക്ക് നീജനായ വ്യക്തയാണെന്ന് ഞാനൊരിക്കലും ചിന്തിച്ചിട്ടില്ല. അതോടെ എനിക്ക് ആരെയും വിശ്വാസമില്ലാതായി. ഉറങ്ങുമ്പോള്‍ അയാള്‍ ഫോട്ടോ എടുക്കുമോ എന്നെല്ലാമുള്ള ചിന്തയിലായി പോയി. മറ്റുള്ളവരെ വിശ്വാസിക്കാൻ പറ്റാതായി.

വിവാഹം കഴിഞ്ഞ് കുറച്ച് നാൾ കഴിഞ്ഞപ്പോഴേക്കും അച്ഛൻ മരിച്ചു. അതോടെ ചോദിക്കാൻ‌ ആരുമില്ലെന്ന സാഹചര്യമായി. അമ്മ വിഷമിക്കുമല്ലോ എന്ന് കരുതി അമ്മയോടെ പറയാതെയായി.

വിവാഹ മോചനം ആവശ്യപ്പെട്ടപ്പോൾ പണം അങ്ങോട്ട് വേണമെന്നാണ് അയാൾ പറഞ്ഞത്. വിവാഹത്തിന് എനിക്ക് നൽകിയ 100 പവൻ സ്വർണമായിരുന്നു അയാളുടെ ആവശ്യം. അതെങ്ങനെയാണ് ഞാൻ നൽകുക. ആ ജീവിതത്തില്‍ നിന്നും പുറത്തുവരാന്‍ ഞാന്‍ കാശ് മുടക്കി ഡിവോഴ്സ് വാങ്ങി.

ഡിവോഴ്സ് ആയ ദിവസം ജഡ്ജും മുന്‍ ഭര്‍ത്താവും ഞാനും മാത്രം ആയിരുന്നു ഉണ്ടായിരുന്നത്. വളരെ സന്തോഷത്തോടെ ഞാൻ സൈന്‍ ചെയ്യുന്നത് കണ്ട ജഡ്ജി എന്നോട് ചോദിച്ചത് എന്താണ് ഇത്ര സന്തോഷം എന്നാണ്. അത്രയും സ്ട്രെസ് ആയ ജീവിതത്തില്‍ നിന്നും പുറത്തുവന്നപ്പോള്‍ എന്തെന്നില്ലാത്ത സന്തോഷം ആയിരുന്നു എനിക്ക്.

logo
Metro Vaartha
www.metrovaartha.com