"2700 രൂപയ്ക്ക് എസി എന്നു കണ്ട് വാങ്ങിയതാണ്, തണുപ്പു പോയിട്ട് കാറ്റുപോലുമില്ല, എന്നോടുതന്നെ പുച്ഛം തോന്നുന്നു"

ഇൻസ്റ്റ​ഗ്രാം റീലിൽ കണ്ട് തന്റെ സുഹൃത്തിനു വേണ്ടിയാണ് മിനി എസി വാങ്ങിയത് എന്നാണ് നിലീൻ പറയുന്നത്
actress nileen sandra about mini ac scam

"2700 രൂപയ്ക്ക് എസി എന്നു കണ്ട് വാങ്ങിയതാണ്, തണുപ്പു പോയിട്ട് കാറ്റുപോലുമില്ല, എന്നോടുതന്നെ പുച്ഛം തോന്നുന്നു"; നടി നിലീൻ സാന്ദ്ര

Updated on

മിനി എസി തട്ടിപ്പിൽപ്പെട്ടെന്ന് വെളിപ്പെടുത്തി നടി നിലീൻ സാന്ദ്ര. 3000 രൂപ വിലയുള്ള എസി ഓൺലൈൻ വഴിയാണ് ഓർഡർ ചെയ്തത്. തണുപ്പ് പോയിട്ട് കാറ്റ് പോലും ഇതിൽ നിന്നു വരുന്നില്ലെന്നും നിലീൻ പറയുന്നു. ഇതുകൊണ്ട് യാതൊരു ഉപയോഗവുമില്ലെന്നും ദയവ് ചെയ്ത് മറ്റുള്ളവർ ഈ തട്ടിപ്പിൽ പെടരുതെന്നും നടി വ്യക്തമാക്കി.

ഇൻസ്റ്റ​ഗ്രാം റീലിൽ കണ്ട് തന്റെ സുഹൃത്തിനു വേണ്ടിയാണ് മിനി എസി വാങ്ങിയത് എന്നാണ് നിലീൻ പറയുന്നത്. മൂവായിരത്തിനടുത്ത് പൈസ ആയി. പെട്ടുപോയെന്ന് പറഞ്ഞാൽ മതിയല്ലോ. എന്തിനാണ് ഇത് വാങ്ങിയതെന്ന് സത്യം പറഞ്ഞാൽ അറിയില്ല. കാരണം എനിക്ക് അറിയാം എസി ഇങ്ങനല്ല വർക്ക് ചെയ്യുന്നത്, അത് വർക്ക് ചെയ്യാൻ പുറത്തുവയ്ക്കുന്ന യൂണിറ്റ് വേണം, കംപ്രസർ വേണം. എന്നാലും ഞാനിത് മേടിച്ചുവെന്നതിൽ എന്നോടു തന്നെ പുച്ഛം തോന്നുന്നു. വൻ മണ്ടത്തരമായി പോയി.- നിലീൻ പറഞ്ഞു.

കൂളറായിട്ടുപോലും ഉപയോ​ഗിക്കാൻ പറ്റില്ലെന്നും കാറ്റുപോലും ഇതിൽ നിന്നു വരുന്നില്ലെന്നും നടി പറയുന്നു. ഇത് പ്രവർത്തിക്കുന്നില്ലെന്ന് പറഞ്ഞ് റിട്ടേൺ ചെയ്യാൻ ശ്രമിച്ചപ്പോൾ സൈറ്റ് തിരിച്ചെടുക്കില്ലെന്നാണ് പറഞ്ഞത്. നാലഞ്ച് ദിവസം കസ്റ്റമർ കെയറിൽ വിളിച്ച് ശല്യം ചെയ്തപ്പോൾ തനിക്ക് പൈസ തിരിച്ചുകിട്ടിയെന്നും അവർ കൂട്ടിച്ചേർത്തു. എന്നാൽ എല്ലാവർക്കും പണം കിട്ടണമെന്നില്ലെന്നും അതിനാൽ ഇത്തരം തട്ടിപ്പുകളിൽ വിടാതെ സൂക്ഷിക്കണമെന്നും നടി കൂട്ടിച്ചേർത്തു.

‘‘നമ്മുടെ നാട്ടിൽ ഇപ്പോള്‍ ട്രെൻഡിങ് ആയി നടക്കുന്ന സ്കാം ആണ് മിനി എസി എന്നു പറയുന്ന ഈ സാധനം. നിങ്ങളും ഇതിന്റെ റീല്‍സ് കണ്ടിട്ടുണ്ടെങ്കിൽ വിഡിയോ ചെയ്യണം. ഇതു വലിയൊരു സ്കാം ആണ്. ഒരുപാട് പേജുകളിൽ ഇതിന്റെ വിഡിയോ കണ്ട ഒരു സുഹൃത്ത് പറഞ്ഞിട്ടാണ് അവള്‍ക്കു വേണ്ടി ഞാനിത് വാങ്ങിയത്.

logo
Metro Vaartha
www.metrovaartha.com