'പട്ടി കടിച്ചാൽ വലിയ കാര്യമാക്കേണ്ട, മനുഷ്യർ തെറ്റ് ചെയ്താൽ കൊല്ലില്ലല്ലോ?': വിവാദമായി നടിയുടെ പരാമർശം

നിവേദയുടെ അഭിപ്രായങ്ങൾ ആഡംബര ജീവിതം നയിക്കുന്നവരുടെ കാഴ്ചപ്പാടാണ് എന്നാണ് വിമർശനം
actress nivetha pethuraj's comment on stray dog spark controversy

'പട്ടി കടിച്ചാൽ വലിയ കാര്യമാക്കേണ്ട, മനുഷ്യർ തെറ്റ് ചെയ്താൽ കൊല്ലില്ലല്ലോ': വിവാദമായി നടിയുടെ പരാമർശം

Updated on

തെരുവുനായ വിഷയം പലപ്പോഴും വലിയ സംവാദങ്ങൾക്ക് കാരണമാകാറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നത് നടി നിവേദ പേതുരാജിന്‍റെ പരാമർശമാണ്. തെരുവുനായ കടിച്ചാൽ വലിയ കാര്യമാക്കേണ്ട കാര്യമില്ല എന്നായിരുന്നു നിവേദയുടെ പരാമർശം. പേപ്പട്ടിവിഷബാധ ഗുരുതരമാണെങ്കിലും ഭയം ജനിപ്പിക്കുന്നതിന് പകരം പരിഹാരം കാണുകയാണ് വേണ്ടത് എന്നാണ് നടി പറഞ്ഞത്. ചെന്നൈയിൽ തെരുവുനായ്​ക്കൾക്കായി സംഘടിപ്പിച്ച റാലിയിൽ സംസാരിക്കുകയായിരുന്നു താരം.

ഒരു നായ കടിച്ചാൽ അത് വലിയ കാര്യമാക്കുകയോ ഭയം ഉണ്ടാക്കുകയോ ചെയ്യരുത്. നായ കടിക്കുന്നത് ശരിയാണെന്ന് ഞാൻ പറയുന്നില്ല. പേവിഷബാധ പടർന്നാൽ അത് വളരെ ദോഷകരവും ആരോഗ്യത്തിന് ഹാനികരവുമാണ്. എന്നാൽ ഭയം ജനിപ്പിക്കുന്നതിന് പകരം, നമുക്ക് പരിഹാരം നോക്കാം. ചെറിയ പ്രായം മുതലേ അനുകമ്പയോടെ പെരുമാറാൻ കുട്ടികളെ പഠിപ്പിക്കാം. ആരെങ്കിലും എന്തെങ്കിലും തെറ്റ് ചെയ്യുമ്പോൾ, നമ്മൾ അവരെ കൊല്ലാൻ ആവശ്യപ്പെടുന്നില്ലല്ലോ. മൃഗങ്ങളോടും നമ്മൾ അത് ചെയ്യരുത്.

മാധ്യമങ്ങളും ഞങ്ങളെ പിന്തുണക്കണം. നായ കടിക്കുന്ന വാർത്തകൾക്കൊപ്പം പരിഹാരം കൂടി പറയണം. നായകളെ പൂർണമായും ഒഴിവാക്കണം എന്ന് പറയുന്നത് പരിഹാരമല്ല. ഷെൽട്ടറുകൾ ഉണ്ടാക്കുന്നതിന് പകരം നായ്ക്കളെ മുഴുവൻ വാക്സിനേറ്റ് ചെയ്യൂ. തമിഴ്​നാട്ടിലെ നാലരലക്ഷത്തോളം നായ്​ക്കളുണ്ട്. അതിനെല്ലാമായിട്ട് 2500 ഷെൽട്ടറുകൾ വേണ്ടിവരും. അതിനുപകരം വാക്സിനേറ്റ് ചെയ്യാൻ പണം ചെലവാക്കണം. മനുഷ്യന്മർക്ക് മാത്രമാണ് ഭൂമി എന്ന് വിചാരിച്ചാൽ നമുക്ക് അതിജീവിക്കാനാവില്ല. അനുകമ്പയോടെ ചിന്തിക്കാം.’’-എന്നാണ് നിവേദ പറഞ്ഞത്.

നിവേദയുടെ അഭിപ്രായങ്ങൾ ആഡംബര ജീവിതം നയിക്കുന്നവരുടെ കാഴ്ചപ്പാടാണ് എന്നാണ് വിമർശനം. കാറിൽ നടക്കുന്നവർക്ക് നടന്ന് ജോലിക്ക് പോകുന്നവരുടെ പ്രശ്നങ്ങൾ അറിയാനാവില്ല. ‘അവർ ആഡംബര കാറിലാണ് കറങ്ങുന്നത്, എന്നാൽ തെരുവിലൂടെ നടന്ന് ജോലിക്കും മറ്റും പോകുന്ന സാധാരണക്കാരുടെ കാര്യമോ? തെരുവുനായകൾ എപ്പോഴും പാവപ്പെട്ടവർക്കാണ് പ്രശ്നം, സമ്പന്നർക്കല്ല’ - ഒരാൾ കമന്‍റിൽ കുറിച്ചു. നടി ദുബായിലാണ് താമസിക്കുന്നത് എന്നതും വിമർശകർ ആയുധമാക്കി. പൊതു ഇടങ്ങളിൽ മനുഷ്യർക്ക് ആദ്യം സുരക്ഷിതത്വം വേണമെന്നും ചിലർ കമന്റ് ചെയ്തു.താരത്തിന് വിവാഹ നിശ്ചയം കഴിഞ്ഞിരിക്കുകയാണ്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com