

പൊന്നമ്മ ബാബു
കൊച്ചി: താരസംഘടനക്കുള്ളില്‍ പ്രശ്നങ്ങൾ രൂക്ഷമാവുന്ന സാഹചര്യത്തിൽ അമ്മ നേതൃത്വം പിരിച്ചു വിടണമെന്ന് നടി പൊന്നമ്മ ബാബു. ഇപ്പോഴുള്ളവർ തുടർന്നാൽ പ്രശ്നങ്ങൾ കൂടുതൽ വഷളാവും.
ഒന്നിച്ചു നിൽക്കേണ്ടവരാണ് ഇങ്ങനെ കലഹിക്കുന്നത്. സ്ത്രീകൾ നേതൃനിരയിൽ വന്നപ്പോൾ സ്ത്രീകൾക്ക് വേണ്ടി എന്തെങ്കിലും ചെയ്യുമെന്ന പ്രതീക്ഷ ഉണ്ടായിരുന്നു. ഇതിനെല്ലാം കാരണം പ്രസിഡന്‍റിന്‍റെയും സെക്രട്ടറിയുടെയും ഈഗോ പ്രശ്നമാണെന്നും പൊന്നമ്മ രാജു പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് എക്സിക്യൂട്ടിവ് കമ്മിറ്റിയില്‍ നിന്ന് രാജിവച്ച അന്‍സിബ ഹസ്സന്‍ സംഘടനയ്ക്കെതിരേയും ടിനി ടോമിനെതിരേയും രംഗത്തെത്തിയത്. ജിഹാദിയെന്ന് വിളിച്ചു, മതപരിവര്‍ത്തനം നടത്തിയെന്ന് ആരോപിച്ചു, അവിഹിത ബന്ധമുണ്ടെന്ന് പറഞ്ഞു പരത്തി, പൊലീസിന് വ്യാജ പരാതി നല്‍കി തുടങ്ങിയ ആരോപണങ്ങളാണ് അൻസിബ ഉയർത്തിയത്.
പിന്നാലെ ടിനി ടോമിനെതിരേ പരാതിയുമായി നടി നീന കുറുപ്പും രംഗത്തെത്തി. കുടുംബ മേളയ്ക്കിടെ തന്നെ കൈയേറ്റം ചെയ്തതായും ഭീഷണിപ്പെടുത്തിയെന്നും തെറി പറഞ്ഞെന്നുമാണ് പരാതി. ഇതോടെയാണ് അമ്മയ്ക്കെതിരേ സംഘടയ്ക്കുള്ളിൽ നിന്ന് തന്നെ വിമർശനം ഉയരുന്നത്യ