ഹംദാന് കുഞ്ഞനിയത്തി; നടി ഷംന കാസിം വീണ്ടും അമ്മയായി

ശനിയാഴ്ച പുലർച്ചയോടെയാണ് ഷംന പെൺകുഞ്ഞിന് ജന്മം നൽകിയത്
Actress Shamna Kasim becomes a mother again

നടി ഷംന കാസിം വീണ്ടും അമ്മയായി

Updated on

കൊച്ചി: നടിയും ഡാൻസറുമായ ഷംന കാസിം വീണ്ടും അമ്മയായി. ശനിയാഴ്ച പുലർച്ചയോടെയാണ് ഷംന പെൺകുഞ്ഞിന് ജന്മം നൽകിയതെന്ന് ഭർത്താവ് ഷാനിദ് ആസിഫ് അലി സാമൂഹികമാധ്യമങ്ങളിലുടെ അറിയിച്ചു. കുടുംബത്തിന് പെൺകുഞ്ഞ് ലഭിച്ചതായി ഷാനിദ് പറഞ്ഞു.

അല്ലാഹുവിന്‍റെ അനുഗ്രഹത്താൽ ഞങ്ങളുടെ കുടുംബത്തിലേക്ക് പുലർച്ചെ 4.25ന് പെൺകുഞ്ഞ് കടന്നുവന്നിരിക്കുകയാണ്. അവൾ അല്ലാഹുവിന്‍റെ വിലയേറിയ സമ്മാനമാണ്. ഞങ്ങളുടെ ഹംദുമോന്‍റെ സ്നേഹനിധിയായ കുഞ്ഞനിയത്തിയുമാണ്. സങ്കീർണതകളൊന്നുമില്ലാതെ സുരക്ഷിതമായ പ്രസവത്തിന് അല്ലാഹുവിനോട് ഹൃദയപൂർവം നന്ദി പറയുന്നുവെന്ന് ഷാനിദ് കുറിച്ചു. ആസ്റ്റർ ആശുപത്രിയിലെ ഡോ. സഫ ഫാത്തിമയ്ക്കും നഴ്സുമാർക്കും ഷാനിദ് നന്ദി അറിയിച്ചു.

ജെബിഎസ് ഗ്രൂപ്പ് ഓഫ് കമ്പനിയുടെ ഫൗണ്ടറും സിഇഒയുമാണ് ഷംനയുടെ ഭർത്താവ് ഷാനിദ് ആസിഫ് അലി. 2022 ൽ ദുബായിലായിരുന്നു ഇരുവരുടെയും വിവാഹം. 2023ൽ ഇവർക്ക് ആദ്യത്തെ ആൺകുഞ്ഞ് ജനിച്ചു.

logo
Metro Vaartha
www.metrovaartha.com