

ശൈലജ പി. അംബു
സംസ്ഥാനത്ത് കടുത്ത വൈദ്യുത പ്രതിസന്ധി തുടരുന്നതിനിടെ സർക്കാരിനെ പരിഹസിച്ച് നടി ശൈലജ പി. അംബു. മുഖ്യമന്ത്രി വി.ഡി. സതീശനേയും വൈദ്യുത മന്ത്രി സണ്ണി ജോസഫിനേയും ട്രോളിക്കൊണ്ടാണ് വിഡിയോ. ഇരുട്ടിൽ ഇരിക്കുന്ന ശൈലജയെ ആണ് വിഡിയോയിൽ കാണുന്നത്.
അടുത്ത ബെല്ലോടു കൂടി നാടകം ആരംഭിക്കുന്നു. വെളിച്ചം ദുഃഖമാണുണ്ണി തമസല്ലോ സുഖപ്രദം. വെളിച്ച നിർവഹണം സണ്ണി ജോസഫ്, നാടക രചന സംവിധാനം സതീശൻ മേനോൻ. - എന്നാണ് വിഡിയോയിൽ ശൈലജ പറയുന്നത്. ഇത് കൂടാതെ കൃഷ്ണപരുന്ത് എന്ന ചിത്രത്തിലെ നിലാവിന്‍റെ പൂങ്കാവിൽ എന്ന ഗാനവും അവർ ആലപിക്കുന്നുണ്ട്. ഗാനത്തിൽ കുമാരേട്ടാ എന്ന വിളിക്കു പകരം സതീശേട്ടാ എന്നാണ് ശൈലജ വിളിക്കുന്നത്.
സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വിഡിയോ വൻ വൈറലാവുകയാണ്. നിരവധി പേരാണ് വ്യത്യസ്തമായ വിമർശനത്തെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തുന്നത്. ദിവസങ്ങളായി തുടരുന്ന വൈദ്യുത നിയന്ത്രണത്തിനെതിരേ സോഷ്യൽ മീഡിയയിൽ വിമർശനം രൂക്ഷമാവുകയാണ്. നിരവധി പേരാണ് സോഷ്യൽ മീഡിയയിൽ വിഡിയോ പങ്കുവയ്ക്കുന്നത്.