അലറിക്കരഞ്ഞു, തടയാൻ ശ്രമിച്ച ആളെ കടിക്കാൻ ശ്രമം; പ്രാർത്ഥന‍യ്ക്കിടെ നിയന്ത്രണംവിട്ട് സുധാ ചന്ദ്രൻ, വിഡിയോ വൈറൽ

മതപരമായ ചടങ്ങായ 'മാതാ കി ചൗക്കി'യിൽ പങ്കെടുത്തപ്പോഴാണ് സുധയെ നിയന്ത്രിക്കാൻ കഴിയാത്ത വിധം അസ്വസ്ഥയായ നിലയിൽ കണ്ടത്
Actress Sudha Chandran Appears Distressed ki, Attempts To Bite People In Viral Video

അലറിക്കരഞ്ഞു, തടയാൻ ശ്രമിച്ച ആളെ കടിക്കാൻ ശ്രമം; പ്രാർത്ഥന‍യ്ക്കിടെ നിയന്ത്രണംവിട്ട് സുധാ ചന്ദ്രൻ, വിഡിയോ വൈറൽ

Updated on

പ്രാർത്ഥനയ്ക്കിടെ നിയന്ത്രണം നഷ്ടപ്പെട്ടപോലെ പെരുമാറുന്ന നടി സുധ ചന്ദ്രന്‍റെ വിഡിയോ വൈറൽ. മതപരമായ ചടങ്ങായ 'മാതാ കി ചൗക്കി'യിൽ പങ്കെടുത്തപ്പോഴാണ് സുധയെ നിയന്ത്രിക്കാൻ കഴിയാത്ത വിധം അസ്വസ്ഥയായ നിലയിൽ കണ്ടത്. വിഡിയോയിൽ നടി വല്ലാതെ നിലവിളിക്കുന്നതായും സ്വയം നിയന്ത്രിക്കാൻ പ്രയാസപ്പെടുന്നതായും കാണാം. സോഷ്യൽ മീഡിയയിൽ വൈറലായതോടെ ആരാധകർ ആശങ്കയിലായിരിക്കുകയാണ്.

വെള്ള സാരി ധരിച്ച് തലയിൽ കെട്ടുമായി നിൽക്കുന്ന സുധയെ ആണ് വിഡിയോയിൽ കാണുന്നത്. നിയന്ത്രണം നഷ്ടപ്പെട്ട നടിയെ പലരും ചേർന്ന് പിടിച്ച് നിർത്താൻ ശ്രമിക്കുകയാണ്. അതിനിടെ തന്നെ തട‍യാൻ ശ്രമിക്കുന്ന ഒരാളുടെ കയ്യിൽ നടി കടിക്കാൻ ശ്രമിക്കുന്നതും വിഡിയോയിലുണ്ട്. വിഡിയോയ്ക്ക് താഴെ ആശങ്ക പങ്കുവച്ചുകൊണ്ട് നിരവധി പേരാണ് കമന്‍റ് ചെയ്യുന്നത്.

"അവർ വല്ലാതെ വൈകാരികമായി തളർന്നിരിക്കുകയാണ്, അതുകൊണ്ടാണ് ഇങ്ങനെ പെരുമാറുന്നത്," എന്നാണ് ഒരാൾ കുറിച്ചു. ഭക്തിയുമായി ബന്ധപ്പെട്ട 'പരകായ പ്രവേശം' ആണെന്നും അത്തരത്തിൽ പെരുമാറുന്ന ആളുകളെ ബഹുമാനിക്കണമെന്നും ഒരു വിഭാഗം അഭിപ്രായപ്പെട്ടു. സുധ മികച്ച നടിയാണെന്നും അവരുടെ ഇപ്പോഴത്തെ അവസ്ഥയിൽ വേദനയുണ്ടെന്നും പലരും കുറിക്കുന്നുണ്ട്. സുധാ ചന്ദ്രൻ ഇതുവരെ ഈ വിഷയത്തിൽ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. 'നാഗിൻ', 'യേ ഹേ മൊഹബത്തേൻ', 'ക്യൂങ്കി സാസ് ഭി കഭി ബഹു തി' തുടങ്ങിയ ജനപ്രിയ പരമ്പരകളിലൂടെ ശ്രദ്ധേയയാണ് സുധാ ചന്ദ്രൻ.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com