"ജീവിതത്തിൽ ഇന്നോ നാളയോ ശരിയായ പങ്കാളി വരുമെന്ന് കരുതി‍യിരുന്നു, അതാണ് നീണ്ടുപോയത്"; എഗ്ഗ് ഫ്രീസിങ് ചെയ്തെന്ന് സുരഭി ലക്ഷ്മി

"20 കളുടെ അവസാനമോ 30 കളുടെ ആദ്യമോ ചെയ്യേണ്ട പ്രക്രിയയായിരുന്നു ഇത്"
actress surabhi lakshmi shares experience of undergoing egg freezing

സുരഭി ലക്ഷ്മി

Updated on

താൻ എഗ്ഗ് ഫ്രീസിങ് (Egg Freezing) പ്രൊസീജിയർ ചെയ്തെന്ന് വെളിപ്പെടുത്തി നടി സുരഭി ലക്ഷ്മി. കോട്ടക്കൽ ആസ്റ്റർ മിംസിലെ ഐവിഎഫ് വിഭാഗത്തിന്‍റെ സഹകരണത്തോടെയാണ് ഈ പ്രക്രിയ ചെയ്തതെന്ന് സുരഭി പ്രതികരിച്ചു.

20 കളുടെ അവസാനമോ 30 കളുടെ ആദ്യമോ ചെയ്യേണ്ട പ്രക്രിയയായിരുന്നു ഇതെന്നും എന്നാൽ ഇന്നോ നാളയോ നല്ലൊരു പാട്ണർ ജീവിതത്തിലേക്ക് വരുമെന്ന് കരുതിയതിനാലാണ് വൈകിയതെന്നും നടി പറയുന്നു. ഇത് തന്‍റെ ജീവിതത്തിലെ ഏറ്റവും മികച്ച തീരുമാനങ്ങളിലൊന്നായിരുന്നെന്നും നടി പ്രതികരിച്ചു.

"എന്‍റെ ജീവിതത്തിൽ കുറച്ചുകൂടി നേരത്തെ എടുക്കേണ്ടിയിരുന്ന ഒരു തീരുമാനമായിരുന്നു എഗ്ഗ് ഫ്രീസിങ്. എന്‍റെ ഈ അനുഭവം പങ്കുവെക്കുന്നത് മറ്റൊരാൾക്കെങ്കിലും ശരിയായ സമയത്ത് ഒരു നല്ല തീരുമാനമെടുക്കാൻ സഹായിക്കുമെന്ന പ്രതീക്ഷയിലാണ്. എന്നോടൊപ്പം നിന്ന ഡോ. അശ്വതി കുമാരനും Aster MIRAKL, Aster MIMS Kottakkal ടീമിനും ഹൃദയം നിറഞ്ഞ നന്ദി.", സുരഭി ലക്ഷ്മി കുറിച്ചു.

logo
Metro Vaartha
www.metrovaartha.com