Actress Swasika got married
Actress Swasika got married

വൈറലായി നടി സ്വാസികയുടെ വിവാഹ ചിത്രങ്ങൾ

ഔട്ട്ഡോർ ഡെസ്റ്റിനേഷൻ വിവാഹമാണ് നടന്നത്.
Published on

നടിയും ടെലിവിഷൻ താരവുമായ സ്വാസിക വിവാഹിതയായി. ടെലിവിഷൻ താരവും മോഡലുമായ പ്രേം ജേക്കബാണ് വരന്‍. തിരുവനന്തപുരത്ത് വച്ചായിരുന്നു ചടങ്ങുകൽ. ഇരുവരുടെയും ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിലൂടെ സ്വാസിക പങ്കുവെച്ചിട്ടുണ്ട്.

ഔട്ട്ഡോർ ഡെസ്റ്റിനേഷൻ വിവാഹമാണ് നടന്നത്. "ഞങ്ങൾ ഒന്നിച്ച് ജീവിക്കാന്‍ തീരുമാനിച്ചിരിക്കുന്നു" എന്ന അടിക്കുറുപ്പോടെയാണ് ചിത്രങ്ങൾ പങ്കുവച്ചത്. കുടുംബാംഗങ്ങളും സിനിമ-ടെലിവിഷൻ രംഗത്തെ സഹപ്രവർത്തകരും വിവാഹ ചടങ്ങിൽ പങ്കെടുത്തു. 27ന് കൊച്ചിയിൽ വിവാഹവിരുന്നും ഒരുക്കുന്നുണ്ട്.

സ്വാസികയും പ്രേം ജേക്കബും ഒരുമിച്ച് സീരിയിലിൽ അഭിനയിക്കുന്ന സമയത്താണ് സുഹൃത്തുക്കളാകുന്നത്. പിന്നീട് പ്രണയത്തിലാവുകയായിരുന്നു. ഇരുവരുമൊത്തുള്ള റീലുകളും സോഷ്യൽ മീഡിയയിൽ വൈറലാണ്. 2009ൽ വൈഗ എന്ന തമിഴ് സിനിമയിലൂടെയാണ് സ്വാസിക സിനിമ രംഗത്തേക്കെത്തുന്നത്. 2010 ൽ പുറത്തിറങ്ങിയ ഫിഡില്‍ ആണ് ആദ്യ മലയാള ചിത്രം. പ്രഭുവിന്‍റെ മക്കൾ, കട്ടപ്പനയിലെ ഋത്വിക് റോഷൻ, പൊറിഞ്ചു മറിയം ജോസ്, ചതുരം എന്നിവ ശ്രദ്ധേയമായ ചിത്രങ്ങൾ.

logo
Metro Vaartha
www.metrovaartha.com