'മകളേക്കാള്‍ സുന്ദരി', തൃഷയുടെ അമ്മയ്ക്ക് 70ാം പിറന്നാള്‍

70ാം പിറന്നാള്‍ ആഘോഷിക്കുന്ന അമ്മയുടെ ചിത്രങ്ങള്‍ തൃഷയാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്
actress trisha krishnan's mother turned 70

'മകളേക്കാള്‍ സുന്ദരി', തൃഷയുടെ അമ്മയ്ക്ക് 70ാം പിറന്നാള്‍

Updated on

സൗന്ദര്യം കൊണ്ട് ആരാധകരെ അമ്പരപ്പിക്കുന്ന നടിയാണ് തൃഷ കൃഷ്ണ. 43 വയസിലും ഇരുപതുഡകാരിയെപ്പോലെയാണ് തൃഷ ഇരിക്കുന്നത് എന്നാണ് ആരാധകരുടെ കമന്റ്. എന്നാല്‍ തൃഷയുടെ സൗന്ദര്യത്തേക്കുറിച്ച് അമ്പരക്കുന്നവര്‍ താരത്തിന്റെ അമ്മ ഉമ കൃഷ്ണനെ ഒന്ന് കാണേണ്ടതാണ്. 70ാം പിറന്നാള്‍ ആഘോഷിക്കുന്ന ഉമ ആരാധകരെ ഒന്നാകെ ഞെട്ടിച്ചിരിക്കുകയാണ്.

70ാം പിറന്നാള്‍ ആഘോഷിക്കുന്ന അമ്മയുടെ ചിത്രങ്ങള്‍ തൃഷയാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. കേക്കുകള്‍ക്കും പൂവുകള്‍ക്കും ഡെക്കറുകള്‍ക്കും ഇടയില്‍ ചിരിയോടെ ഇരിക്കുന്ന ഉമയെ ആണ് ചിത്രത്തില്‍ കാണുന്നത്. കൂടാകെ കേക്ക് മുറിച്ച് ആഘോഷിക്കുന്നതും ചിത്രത്തിലുണ്ട്.

അമ്മയെ കാണാന്‍ മകളേക്കാള്‍ സുന്ദരിയാണ് എന്നാണ് ആരാധകരുടെ കമന്റുകള്‍. തൃഷയുടെ സഹോദരിയാണന്നേ പറയൂവെന്നും കമന്റുകളുണ്ട്. തൃഷയുടെ സൗന്ദര്യത്തിന്റെ രഹസ്യം അമ്മയാണെന്നും കമന്റ് ചെയ്യുന്നവരുണ്ട്.

logo
Metro Vaartha
www.metrovaartha.com